നടൻ സുശാന്ത് സിംഗിൻറെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ നടി റിയാ ചക്രബർത്തിയെ എൻസിബി ഉടൻ ചോദ്യം ചെയ്യും. നടിയെ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. അതേ സമയം റിയയുടെ സഹോദരൻ ഷൗവിക് ചക്രബർത്തിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് അച്ഛൻ ഇന്ദ്രജിത്ത് പ്രസ്താവന ഇറക്കി.
മകനെ അറസ്റ്റ് ചെയ്തതിന് ഇന്ത്യയെ അഭിനന്ദിക്കുന്നെന്നും അടുത്തതായി അറസ്റ്റിലാവുന്നത് മകളായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. ഒരു ഇടത്തരം കുടുംബത്തെ എല്ലാവരും തകർത്തു. നീതിക്കായി എല്ലാം നീതീകരിക്കപ്പെടുകയാണെന്നും മുൻ ലഫ്. കേണൽ കൂടിയായ ഇന്ദ്രജിത്ത് കുറിച്ചു. സുശാന്തിൻ്റെ മാനേജർ സാമുവൽ മിറാൻഡ, പാചകക്കാരൻ ദീപേഷ് സാവന്ദ് എന്നിവരെയും എൻസിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.
English summary; Actress Riya Chakraborty will be questioned by the NCB soon, with the possibility of arrest
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.