സിനിമ- നാടക അഭിനേത്രി ഗ്രേസി (65) അന്തരിച്ചു. സൗദി ഗ്രേസി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. കോവിഡ് ബാധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് ആന്ത്യം.
കൊച്ചിയുടെ കടലോരമേഖലയായ ’സൗദി’ എന്ന പ്രദേശത്താണ് ജനിച്ചത്. 13-ാം വയസ്സിലാണ് ഗ്രേസി നാടകരംഗത്ത് എത്തുന്നത്. ആദ്യകാലത്ത് അമ്വേച്ചര്‍ നാടകങ്ങളിലൂടെ രംഗത്തെത്തിയ ഗ്രേസി പിന്നീട് കൊല്ലം ഉപാസന, പൂഞ്ഞാര്‍ നവധാര, കൊച്ചിന് അനശ്വര തുടങ്ങി നിരവധി നാടകസമിതികളിലും പ്രവര്‍ത്തിച്ചു.
‘വികൃതി’ എന്ന ചിത്രത്തിലെ സൗബിന് ഷാഹിറിന്റെ അമ്മ കഥാപാത്രം ഗ്രേസിയെ ഏറെ ശ്രദ്ധേയയാക്കിയിരുന്നു. ഖദീജ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗ്രേസി അവതരിപ്പിച്ചത്.
English summary: Actress saudi grecy passed away
You may also like this video: