24 April 2024, Wednesday

Related news

March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024
January 21, 2024
December 31, 2023
December 28, 2023

നടി സൗജന്യ ഫ്ളാറ്റിനുള്ളിൽ മരിച്ച നിലയിൽ

Janayugom Webdesk
ബംഗളൂരു
September 30, 2021 5:43 pm

കന്നഡ നടി സൗജന്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ ഫ്ലാറ്റിലാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സൗജന്യയെ അന്വേഷിച്ച് സുഹൃത്തുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിലാണ് തൂങ്ങിമരിച്ചത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും എന്നോട് ക്ഷമിക്കണം. മാനസികമായി പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമാണ് കുറിച്ചിരിക്കുന്നത്. കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry : Actress sou­janya found dead inside apartment

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.