കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് തെന്നിന്ത്യന്‍ താരം ശ്രിയ ശരൺ. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച നടി മലയാളത്തിലും ചിത്രങ്ങള്‍ ചെയ്തു. വിവാഹശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും താരം വിട്ടു നിന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ശ്രിയയുടെ ഭർത്താവും റഷ്യൻ സ്വദേശിയുമായ ആൻഡ്രിയ കൊസ്ചീവ് പനിയും ചുമയുമായി ആശുപത്രിയിലെത്തിയത്. കൊറോണ വെെറസ് ആകെ ഉലച്ച സ്പെയിനിലാണ് ഇരുവരുമിപ്പോൾ താമസിക്കുന്നത്.
ആശുപത്രിയിൽ എത്തിയപ്പോഴുണ്ടായ ഭീകരമായ അനുഭവം തുറന്ന് പറഞ്ഞ് ശ്രിയ
ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ ഞങ്ങളോട് വളരെ വേഗം തന്നെ അവിടെ നിന്ന് പോകാൻ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് വീട്ടിൽതന്നെ ഐസോലോഷനിൽ കഴിയാൻ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു. ഏകദേശം ഒരു മാസമായി ഞങ്ങൾ ഇവിടെ ലോക്ക്ഡൗണിലാണ്. ഇവിടുത്തെ സ്ഥിതി വളരെ മോശമാണ്. തെരുവുകളെല്ലാം വിജനമാണ്. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. രാത്രി എട്ടുമണിക്ക് ഇവിടെ എല്ലാവരും ബാൽക്കണിയിൽ എത്തി കയ്യടിച്ച് പാട്ട് പാടും. അത് മാത്രമാണ് ഒരാശ്വാസമെന്നും ശ്രീയ പറയുന്നു.
English Summary: actress sriya saran’s husband has corona symptoms
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.