Web Desk

കൊല്‍ക്കത്ത

February 29, 2020, 5:16 pm

‘ഇവർ രണ്ടു പേരുമുള്ള പാർട്ടിയിൽ തുടരാനാവില്ല’, ബിജെപിയിൽ നിന്നും രാജി വെയ്ക്കാനുള്ള കാരണം വ്യക്തമാക്കി നടി സുഭദ്ര മുഖര്‍ജി

Janayugom Online

ബിജെപിയിൽ നിന്ന് രാജി വെച്ച് പ്രശസ്ത നടി സുഭദ്ര മുഖര്‍ജി. 2013 ലാണ് ഇവർ ബിജെപിയിൽ ചേർന്നത്. എന്നാൽ നിലവിലെ ബിജെപി നേതാക്കളുടെ പ്രവർത്തനത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽ നിന്ന് രാജി വെയ്ക്കുന്നതെന്ന് സുഭദ്ര പറഞ്ഞു.

’ ജനങ്ങളുടെ മതം ചോദിക്കുന്നതും വെറുപ്പ് പ്രചരിപ്പിക്കുന്നതും പാര്‍ട്ടിയുടെ ആശയമല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കണ്ട് 2013 ലാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ ഈയിടെയായി നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ അല്ല പാർട്ടിയിൽ നടക്കുന്നത്. പല തവണ ആലോചിച്ചതിന് ശേഷമാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും സുഭദ്ര മുഖർജി പറഞ്ഞു.

‘വെടിവയ്ക്കണം’ എന്ന പരാമർശം നടത്തിയ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും ഡല്‍ഹിയില്‍ കലാപത്തിന് ആഹ്വാനം ചെയ്ത കപില്‍ മിശ്രയുമുള്ള പാർട്ടിയിൽ തുടരാനാവില്ലെന്നും സുഭദ്ര കൂട്ടിച്ചേർത്തു. ഇക്കാര്യങ്ങൾ പരാമർശിച്ചാണ് രാജിക്കത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷിന് നൽകിയതെന്നും അത് സ്വീകരിച്ചില്ലെങ്കില്‍ നേരിട്ടുപോയി കത്ത് നല്‍കുമെന്നും അവർ വ്യക്തമാക്കി.

Eng­lish Sumam­ry: Actress Sub­hadra Mukher­jee has revealed the rea­son for resign­ing from the BJP.

you may also like this video;