12 February 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 26, 2025
January 26, 2025
January 24, 2025
January 24, 2025
January 19, 2025
January 15, 2025
January 14, 2025
January 14, 2025
January 13, 2025
January 9, 2025

വെല്ലുവിളി നിറഞ്ഞ കർഷകരുടെ ജീവിതവുമായി” ആദച്ചായി”- ജനുവരി മാസം തീയേറ്ററിൽ

Janayugom Webdesk
December 18, 2024 6:35 pm

കുട്ടനാട്ടിലെ അന്നം വിളയിക്കുന്ന കർഷകരുടെ വെല്ലുവിളി നിറഞ്ഞ ജീവിതം ചിത്രീകരിക്കുന്ന ആദച്ചായി എന്ന ചിത്രം ജനുവരി മാസം തീയേറ്ററിലെത്തും. ഡോ.ബിനോയ് ജി.റസൽ സംവിധാനം ചെയ്ത ഈ ചിത്രം ജെ ആൻഡ് ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്നു. മികച്ച പരിസ്ഥിതി ചിത്രത്തിനും മറ്റുമുള്ള നിരവധി അവാർഡുകൾ നേടിയ ആദച്ചായി പരിസ്ഥിതി സംരക്ഷണവും, കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി ചിത്രീകരിച്ച ചിത്രമാണ്. കുട്ടനാടിൻ്റെയും, പശ്ചിമഘട്ടത്തിൻ്റേയും പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ ചിത്രം, രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണം ശക്തമായി ചൂണ്ടിക്കാണിക്കുന്ന ചിത്രം കൂടിയാണ്. കാർഷിക സംരക്ഷണത്തിൻ്റെ പ്രാധാന്യവും ചിത്രം ചൂണ്ടിക്കാണിക്കുന്നു. 

കുട്ടനാട്ടിലെ സമ്പൂർണ്ണ കർഷകനായ ആദച്ചായിയുടേയും, മകൻ കൃഷി ഓഫീസറായ അഖിലിൻ്റേയും ജീവിതത്തിലൂടെ കടന്നുപോകുന്ന ചിത്രം, മണ്ണിൻ്റേയും, ചേറിൻ്റേയും, വയലിൻ്റേയും, മനസ്സും, ഉൾത്തുടിപ്പും പ്രകടമാക്കുന്നു. പ്രമുഖ നടൻ ചെമ്പിൽ അശോകനാണ് ആദച്ചായിയെ അവതരിപ്പിക്കുന്നത്. ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയിൽ നിനക്കാത്മശാന്തി! എന്ന ശക്തമായ സന്ദേശവുമായി പ്രേഷകരുടെ മുമ്പിൽ എത്തുകയാണ് “ആദച്ചായി “എന്ന ചിത്രം.

ജെ.ജെ പ്രൊഡക്ഷൻസിനു വേണ്ടി സിജി ജോസഫ് നിർമ്മിക്കുന്ന “ആദച്ചായി” കഥ , സംവിധാനം — ഡോ.ബിനോയ് ജി. റസൽ, തിരക്കഥ — സുനിൽ കെ.ആനന്ദ്, ക്യാമറ — സുനിൽ കെ.എസ്, എഡിറ്റിംഗ് — സുബിൻ കൃഷ്ണ, ഗാനരചന ‑മങ്കൊമ്പ് ഗോപാലകൃഷ്ണൻ, സുനിൽ കെ.ആനന്ദ്, വർക്കല ജി.ആർ.എഡ്വിൻ, ഡോ.ഫിലിപ്പോസ് ജോഷ്വാ, സംഗീതം — ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്, വർക്കല ജി.ആർ.എഡ്വിൻ, ആലാപനം — ഡോ. ജോജി ജോഷ്വാ ഫീലിപ്പോസ്, വർക്കല ജി.ആർ.എഡ്വിൻ, സണ്ണി, ആൻസി ഐസക് ബാബു, ആർട്ട്, പ്രൊഡക്ഷൻ കൺട്രോളർ- ലക്ഷ്മണൻമാലം, ബി.ജി.എം- സജു രാമൻചിറ, സൗണ്ട് മിക്സിംങ് ‑വിനോദ് പി.ശിവറാം, സബ്ബ് ടൈറ്റിൽസ് — ഡോ.അനൂപ് പ്രതാപൻ,മേക്കപ്പ് — മധു പറവൂർ, കോസ്റ്റ്യൂം — ബിനു പുളിയറക്കോണം, ഡി.ഐ‑ശിവലാൽ രാമകൃഷ്ണ ‚പി.ആർ.ഒ- അയ്മനം സാജൻ, ഡിസൈൻ — ബോസ് മാലം.

ചെമ്പിൽ അശോകൻ, പ്രമോദ് വെളിയനാട്, ജോർഡി പൂഞ്ഞാർ, ജോളി ഈശോ, മേരിക്കുട്ടി, ഡോ.ജോജി ജോഷ്വാ ഫീലിപ്പോസ്, ഡയാന ബിൻസൺ, അന്ത്രയോസ്, വിനോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട്, മാക്സ് മില്ലൻ, ഫാദർ.ഡോ.കുര്യൻ ചാലങ്ങാടി, അനിൽ ആറ്റിങ്ങൽ, സുരഭി സുഭാഷ്, സജോ ജോസഫ്, സിബി രാംദാസ്, റുമ ജിഷ്ണു, ജയൻ ചന്ദ്രകാന്തം, ഷാലിൻ ജയിംസ് ആൻ്റോ, സുജിത്ത്, ദീപു കലവൂർ, ശേഷിക മാധവ്, പ്രവീൺ നീലാംബരൻ, ജിൻസി ചിന്നപ്പൻ, സുഘോഷ് വേണുഗോപാൽ, കലാനിലയം സനൽകുമാർ, ബിനു (വൃക്ഷഡോക്ടർ) എന്നിവർ അഭിനയിക്കുന്നു. ജനുവരി മാസം ചിത്രം തീയേറ്ററിലെത്തും.

അയ്മനം സാജൻ

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.