Web Desk

മാനന്തവാടി

January 28, 2020, 5:29 pm

സഫലം പൊതുജന പരാതി പരിഹാര അദാലത്ത് നടത്തി

Janayugom Online

മാനന്തവാടി താലൂക്ക് പരിധിയിലെ എടവക, നല്ലൂര്‍നാട്, തവിഞ്ഞാല്‍, വാളാട്, പേരിയ വില്ലേജുകളിലെ പൊതുജനങ്ങളുടെ റവന്യൂ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് സഫലം 2020 മാനന്തവാടി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തി.

ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള നേതൃത്വം നല്‍കി. താലൂക്കിന്റെ ചുമതലയുള്ള ഡപ്യൂട്ടി അദാലത്തില്‍ തിക്കും തിരക്കുമില്ലാത്ത കൗണ്ടറുകള്‍, ആവശ്യമായ പിഎ സിസ്റ്റം, പരിഹരിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് ആവശ്യമായ കൗണ്ടറുകളുടെ സേവനം, അംഗ പരിമിതര്‍ക്കും സീനിയര്‍ സിറ്റിസണ്‍സിനും പ്രത്യേക പരിഗണന,ല ആവശ്യമായ വൈദ്യസഹായത്തിനുള്ള സൗകര്യം, പൊതു ജനങ്ങള്‍ക്ക് ഇരിപ്പിടം, കുടിവെള്ളം, ഗ്രീന്‍ പ്രോട്ടോകോള്‍ എന്നിവയാണ് അദാലത്തിലൂടെ സേവനം കൊടുത്തിരിക്കുന്നത്.

പട്ടയം, കൈയ്യവകാശ രേഖ, നികുതി, അതിര്‍ത്തി തര്‍ക്കം മുതലായ വിഷയങ്ങളിലാണ് അദാലത്ത് നടന്നത്. ജനുവരി 15 മുതല്‍ 28 വരെ 525 അപേക്ഷകളാണ് സ്വീകരിച്ചത്. അതില്‍ 175 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ പരിശോധിച്ച് ഘട്ടം ഘട്ടമായി പരിഹരിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പാരിസണ്‍സ് മിച്ചഭൂമി തര്‍ക്ക കേസ് ഫെബ്രുവരി 28നകം അളക്കാന്‍ തീരുമാനമായി. എ കെ ഖാദര്‍ മിച്ചഭൂമി കേസ് അടുത്ത മാസം 13 ‚14 ന് ഹിയറിംഗ് ഏര്‍പ്പെടുത്തി, തവിഞ്ഞാല്‍ മാധവന്‍ മേസ്തിരി കേസ് ഫെബ്രുവരി 4 ന് ജോയിന്റ് വെരിഫിക്കേക്ഷന്‍, തവിഞ്ഞാല്‍ പഞ്ചായത്തിന് കോളനിക്ക് കുടിവെള്ളത്തിനായി 3 സെന്റ് റവന്യൂ ഭൂമി വിട്ടു നല്‍കി.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള, സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ഡപ്യൂട്ടി കലക്ടര്‍ അജീഷ് കെ, മാനന്തവാടി തഹസില്‍ദാര്‍ എന്‍ഐ ഷാജു, ഡപ്യൂട്ടി തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍, ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, തദ്ദേശസ്വയംഭരണ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.