18 April 2024, Thursday

Related news

March 16, 2024
February 18, 2024
February 12, 2024
January 10, 2024
January 6, 2024
January 3, 2024
January 3, 2024
December 16, 2023
November 24, 2023
November 17, 2023

അഡാനി ഗ്രൂപ്പും ടെലികോം രംഗത്തേക്ക്: 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും

Janayugom Webdesk
July 9, 2022 9:08 pm

അഡാനി ഗ്രൂപ്പും ടെലികോം രംഗത്തേക്കെന്ന് സൂചന. ശതകോടീശ്വരന്‍ ഗൗതം അഡാനിയുടെ കമ്പനി ടെലികോം സ്‌പെക്‌ട്രം ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയ്ക്കും സുനിൽ ഭാരതി മിത്തലിന്റെ എയർടെല്ലിനും വെല്ലുവിളി ഉയർത്തുന്നതാകും അഡാനി ഗ്രൂപ്പിന്റെ വരവ്. ഇതോടെ മറ്റൊരു വ്യവസായരംഗത്തും റിലയന്‍സ്-അഡാനി ഗ്രൂപ്പുകളുടെ പോരാട്ടത്തിന് കളമൊരുങ്ങിയിക്കും.
26 ന് നടക്കുന്ന 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ നൽകേണ്ട അവസാന ദിവസം ഇന്നലെ ആയിരുന്നു. നാല് കമ്പനികളാണ് അപേക്ഷ നൽകിയിരിക്കുന്നത്. ജിയോ, എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയാണ് അപേക്ഷ നൽകിയ മൂന്ന് കമ്പനികൾ. ഇതിനു പുറമെ അഡാനി ഗ്രൂപ്പും അപേക്ഷ നൽകിയിട്ടുണ്ട്.
അടുത്തിടെ അഡാനി ഗ്രൂപ്പ് നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ്(ഐഎല്‍ഡി) ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ലേലത്തിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ 12 ന് പ്രസിദ്ധീകരിക്കും. അപ്പോൾ മാത്രമേ ഇതിൽ വ്യക്തത വരുകയുള്ളു.
കുറഞ്ഞത് 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72,097.85 മെഗാഹെർട്‌സ് സ്‌പെക്‌ട്രങ്ങളാണ് 26 ന് ലേലം ചെയ്യുക. 600 മെഗാഹെര്‍ട്സ്, 700 മെഗാഹെര്‍ട്സ്, 800 മെഗാഹെര്‍ട്സ്, 900 മെഗാഹെര്‍ട്സ്, 1800 മെഗാഹെര്‍ട്സ്, 2100 മെഗാഹെര്‍ട്സ്, 2300 മെഗാഹെര്‍ട്സ് തുടങ്ങിയ ലോ ഫ്രീക്വന്‍സികള്‍ക്കും, 3300 മെഗാഹെര്‍ട്സ് മിഡ്റേഞ്ച് ഫ്രീക്വന്‍സിക്കും 26 ഗിഗാഹെര്‍ട്സ്) ഹൈ റേഞ്ച് ഫ്രീക്വന്‍സി ബാൻഡുകളിലുമുള്ള സ്പെക്ട്രങ്ങൾക്കായാണ് ലേലം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായും ബിജെപിയുമായും അടുത്ത ബന്ധമുളള വ്യവസായ ഗ്രൂപ്പുകളാണ് അംബാനി, അഡാനി എന്നിവര്‍. ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവര്‍ അടുത്ത കാലം വരെ നേരിട്ട് ഏറ്റുമുട്ടിയിരുന്നില്ല. അംബാനി എണ്ണ, പെട്രോകെമിക്കൽസ് ബിസിനസിൽ നിന്ന് ടെലികോം, റീട്ടെയിൽ മേഖലയിലേക്ക് വ്യാപിച്ചപ്പോൾ, അഡാനി തുറമുഖത്തിൽ നിന്ന് കൽക്കരി, ഊർജ്ജ വിതരണം, വ്യോമയാനം എന്നിവയിലേക്ക് വ്യാപിക്കുകയായിരുന്നു.
വ്യവസായ സാമ്രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ താൽപര്യങ്ങൾ ഉയർന്നുവന്നതോടെ ഇരുഗ്രൂപ്പുകളും നേരിട്ടുള്ള പോരാട്ടത്തിലേക്ക് കടക്കുകയായിരുന്നു. പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് ചുവടുറപ്പിക്കാന്‍ ഇരുകമ്പനികളും ശ്രമം നടത്തുന്നുണ്ട്. ഇതിന് പിന്നാലെയാണ് ടെലികോം രംഗത്തേക്കും മത്സരം വ്യാപിക്കുമെന്ന സൂചനകള്‍.

Eng­lish Sum­ma­ry: Adani Group to enter tele­com sec­tor: 5G spec­trum auction

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.