June 5, 2023 Monday

മണിബോക്സ് ആശയത്തിന് ദേശീയ പുസ്കാരം സ്വന്തമാക്കി നെയ്യാറ്റിൻകര സ്വദേശി മാസ്റ്റർ ആദർശ് ആർ എ

Janayugom Webdesk
February 18, 2020 7:41 pm

ഒമ്പതാംക്ലാസുകാരന്റെ ബുദ്ധിയിൽ വിരിഞ്ഞ മണി ബോക്സ് എന്ന ആശയത്തിന് ദേശീയ പുരസ്കാരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാമാസവും വ്യക്തിപരമായി നിശ്ചിത തുക സംഭാവനയായി നൽകി വരികയും സംസ്ഥാനത്താദ്യമായി സ്കൂൾ തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നപേരിൽ ഒരു മണി ബോക്സ് സ്ഥാപിക്കുക എന്ന ആശയം മുന്നോട്ടുവയ്ക്കുകയും ചെയ്ത തിരുവനന്തപുരം വ്ലാത്താങ്കര വൃന്ദാവന്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദർശ് ആർ എ ആണ് അഭിമാനാർഹമായ ബെസ്റ്റ് ഓഫ് ഇന്ത്യ പുസ്കാരത്തിന് അർഹനായത്.


പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താനാണ് ഇത്തരമൊരു ആശയം മാസ്റ്റർ ആദർശ് മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആദർശിൽ നിന്ന് വിശദമായി റിപ്പോർട്ട് തേടി. മൂന്ന് കോടിയോളം രൂപയാണ് ഇത്തരമൊരു ആശയത്തിലൂടെ സമാഹരിച്ചത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദർശ് ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ തുടങ്ങിയത് ഇപ്പോഴും മുടങ്ങാതെ 10 രൂപാവീതം മണി ഓർഡറായി ദുരിതാശ്വാസ നിധിയിലേക്ക് അയയ്ക്കുന്നുണ്ട്. നാട്ടിലും സ്കൂളിലുമെല്ലാം താരമായി മാറിയിരിക്കുകയാണ് ഈ മിടുക്കൻ. സമൂഹത്തിന്റെ നാനാ ഭാഗത്തു നിന്നും ആദർശിന് അഭിനന്ദന പ്രവാഹമാണ്. മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം ഏറ്റുവാങ്ങിയ മാസ്റ്റർ ആദർശിനെ വിദ്യാഭ്യാസ വകുപ്പും ധനകാര്യവകുപ്പുമെല്ലാം അഭിനന്ദനമറിയിക്കുകയും ആദരിക്കുകയും ചെയ്തു. ആദർശിന്റെ ആശയം ആദ്യം നടപ്പിലാക്കിയത് വൃന്ദാവൻ സ്കൂളിൽ തന്നെയായിരുന്നു. കുരുന്നു മനസുകളിൽ പോലും സഹജീവികളോടുള്ള സ്നേഹം വളർത്തുന്നതിന് മാതൃകയായവുകയാണ് മാസ്റ്റർ ആദർശ്.

Eng­lish Sum­ma­ry: Adarsh in neyy­at­tinkara  won best of india award for mon­ey box concept

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.