Janayugom Online
adayalam janayugom

അടയാളം

Web Desk
Posted on July 29, 2018, 5:27 pm

ഒച്ച വെക്കാതെ
ഒരൊച്ച്
അതിവേഗ പാത
മുറിച്ച്
അക്കരെയെത്താനായി
അനങ്ങിത്തുടങ്ങി

ചക്രം വെച്ച
നഗരം
ഇരമ്പിയാര്‍ത്ത്
കുതിച്ചു വന്നു

വേഗത്തിന്റെ
പന്തയങ്ങള്‍ക്കടിയില്‍പ്പെട്ട്
ചതഞ്ഞരയുന്ന
നാട്ടു ജീവിതങ്ങളെ
അടയാളപ്പെടുത്താനായി
അത് മാഞ്ഞേ പോയി

ജയന്‍ നീലേശ്വരം