രാജ്യത്ത് കൊറോണ ഭീതി പടരുമ്പോൾ വ്യത്യസ്തമായ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. അന്തരീക്ഷത്തിലെ വൈറസുകളെ തടയാന്‍ ഹോളി ആഘോഷങ്ങള്‍ക്ക് പശുവിന്‍ നെയ്യും, വേപ്പിലയും, കര്‍പ്പൂര്‍വും ഉപയോഗിച്ചാല്‍ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുജറാത്തിലെ ജനങ്ങള്‍ക്കുള്ള ഹോളി ആശംസയിലാണ് മന്ത്രിയുടെ മാര്‍ഗനിര്‍ദ്ദേശം.
ഹോളിയുടെ ഭാഗമായുണ്ടാക്കുന്ന തീക്കുണ്ഡത്തിലേക്ക് പശുവിന്‍ നെയ്യ്, ഉണങ്ങിയ വേപ്പില, കര്‍പ്പൂരം, മരക്കറ, കടുക് എന്നിവ ഇട്ട് അന്തരീക്ഷം ശുദ്ധീകരിക്കണമെന്നാണ് വിജയ് രൂപാണിയുടെ നിര്‍ദ്ദേശം. ഇതുവഴി അന്തരീക്ഷത്തില്‍ എല്ലാ രോഗങ്ങള്‍ക്കും ശമനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിലൂടെ അന്തരീക്ഷം മുഴുവന്‍ അണുവിമുക്തമാകുമെന്നും വിജയ് രൂപാണി പറഞ്ഞു.
കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ പരിശോധനകളും മുന്‍കരുതല്‍ നടപടികളും രാജ്യം കർശനമാക്കിയിരിക്കെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ പുതിയ കണ്ടെത്തൽ. നേരത്തെ ചാണകവും ഗോമൂത്രവും കൊറോണയെ ശമിപ്പിക്കുമെന്ന പ്രസ്താവനകളുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.
English Summary; add neem leaves and ghee camphor to fire for virus free air, Vijay Rupani
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.