Friday
22 Feb 2019

റബ്ബറിന് ഇല കിളിര്‍ക്കാന്‍ യൂറിയ ചേര്‍ക്കാം

By: Web Desk | Thursday 6 September 2018 4:29 PM IST

കോട്ടയം: തുടര്‍ച്ചയായി നീണ്ടുനിന്ന മഴയും ഈര്‍പ്പമുള്ള സാഹചര്യങ്ങളും മൂലം അകാലിക ഇലകൊഴിച്ചില്‍ രൂക്ഷമായതിനെത്തുടര്‍ന്ന് പലയിടങ്ങളിലും ഈ വര്‍ഷം റബ്ബറിന്റെ ഇലകള്‍ 60 ശതമാനത്തോളം കൊഴിഞ്ഞുപോയിട്ടുണ്ട്. ഇത് റബ്ബറുത്പാദനത്തെയും മരത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്നതിനാല്‍ പുതിയ ഇലകള്‍ ഉണ്ടായിവരുന്നത് വേഗത്തിലാക്കേണ്ടതുണ്ട്. ഇതിന് ഹെക്ടര്‍ ഒന്നിന് 20 കി.ഗ്രാം എന്ന കണക്കില്‍ യൂറിയ ചേര്‍ത്തുകൊടുക്കുന്നത് പ്രയോജനം ചെയ്യുമെന്ന് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം അറിയിക്കുന്നു. യൂറിയ രണ്ടു മരങ്ങളുടെ ഇടയില്‍ വിതറുകയാണ് വേണ്ടത്. സാധാരണ വളപ്രയോഗശുപാര്‍ശയ്ക്ക് പുറമെയാണിത്. യൂറിയ കൊടുത്ത് രണ്ടാഴ്ച കഴിയുമ്പോള്‍ സാധാരണ വളപ്രയോഗത്തിന്റെ രണ്ടാമത്തെ ഗഡുവും ഇട്ടുകൊടുക്കാം. ടാപ്പുചെയ്യുന്ന തോട്ടങ്ങളില്‍ ഹെക്ടറൊന്നിന് 30 കി.ഗ്രാം യൂറിയ, 50 കി.ഗ്രാം രാജ്‌ഫോസ്, 25 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേര്‍ത്താണ് രണ്ടാമത്തെ ഗഡു വളം ചെയ്യേണ്ടത്.

Related News