പണം നിക്ഷേപിക്കാനും പിൻവലിക്കാനും അധിക ചാർജ് ഈടാക്കാനുള്ള തീരുമാനം പിൻവലിച്ച് ബാങ്ക് ഓഫ് ബറോഡ. ഈ മാസം ഒന്നുമുതലായിരുന്നു ബാങ്കിങ് സേവനങ്ങൾക്കുള്ള പുതിയ ചാർജുകൾ പ്രാബല്യത്തിൽ വന്നത്. എന്നാൽ ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ദിവസങ്ങൾക്കുള്ളിൽ തന്നെ അത് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് ബാങ്കുകൾ പുതിയ നിരക്കുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്.
അടിസ്ഥാന സേവനങ്ങൾക്ക് പുതിയ ചാർജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട സർക്കുലർ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചുകൾക്ക് സെപ്റ്റംബർ 29നാണ് അയച്ചത്. നിലവിലെ കോവിഡ് 19 സാഹചര്യവും അത് സമ്പദ്വ്യവസ്ഥയിലുണ്ടാക്കിയ ആഘാതവും പരിഗണിച്ച് മുൻ സർക്കുലറും അതിന്മേലുള്ള നടപടികളും പെട്ടെന്ന് തന്നെ പിൻവലിക്കുകയാണെന്ന് ബാങ്ക് അവരുടെ പുതിയ സർക്കുലറിൽ പറയുന്നു.
ജൻ ധൻ അക്കൗണ്ടുകളടക്കമുള്ള അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് (ബിഎസ്ബിഡി) പുതിയ ചാർജുകൾ ഈടാക്കില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കിയതിന് പിറകേയാണ് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ അക്കൗണ്ടുകളിൽ ഈ ചാർജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയത്. പ്രതിമാസം മൂന്ന് തവണ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കല്‍ സൗജന്യമായിരിക്കും. അതിന് ശേഷം 150 രൂപ ചാര്‍ജായി ഈടാക്കുന്ന രീതിയിലാണ് ഫീസ് നടപ്പാക്കിയിരുന്നത്.
English summary; Additional charge for depositing and withdrawing money
You may also like this video;