10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 7, 2024
September 7, 2024
September 5, 2024
September 2, 2024
August 21, 2024
August 6, 2024
July 29, 2024
July 18, 2024
July 8, 2024
July 7, 2024

ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
December 27, 2023 11:06 am

പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ക്ക് താല്‍കാലികമായി അധിക കോച്ചുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ഡിസംബര്‍ 29് മുതല്‍ 2024 ജനുവരി 15 വരെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കോഴിക്കോടേക്ക് സര്‍വീസ് നടത്തുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും(നമ്പര്‍12076), ഈ ദിവസങ്ങളില്‍ കോഴിക്കോട് നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് സര്‍വീസ് നടത്തുന്ന ജന്‍ശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12076)അധികമായി ഒരു ചെയര്‍കാര്‍ കോച്ച് അനുവദിച്ചിട്ടുണ്ട്.

ഡിസംബര്‍ 27 മുതല്‍ 2024 ജനുവരി 15 വരെ (ചൊവ്വ, ശനി ദിവസങ്ങള്‍ ഒഴികെ) തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കണ്ണൂര്‍ വരെ പോകുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12082) ഡിസംബര്‍ 28 മുതല്‍ 2024 ജനുവരി 16 വരെ (ബുധന്‍, ഞായര്‍ ദിവസങ്ങള്‍ ഒഴികെ) കണ്ണൂരില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രലിലേക്ക് പോകുന്ന ജന്‍ ശതാബ്ദി എക്‌സ്പ്രസിനും (നമ്പര്‍ 12081) അധികമായി ഓരോ ചെയര്‍ കാര്‍ കോച്ച് അനുവദിച്ചുവെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷന്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

Eng­lish Summary;Additional coach­es have been allo­cat­ed to the trains
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.