11 February 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 10, 2024
August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024

ചികിത്സയ്ക്ക് അധിക ചെലവ്; 50 കോടി ആളുകള്‍ കൊടും പട്ടിണിയില്‍

Janayugom Webdesk
ജനീവ
December 12, 2021 10:09 pm

കോവിഡ് മഹാമാരിയെ തുടര്‍ന്ന് ആരോഗ്യത്തിനും ചികിത്സയ്ക്കുമായി അമിത തുക ചെലവായത് അന്‍പത് കോടിയിലധികം ആളുകളെ കൊടും പട്ടിണിയിലേക്ക് തള്ളിവിട്ടുവെന്ന് ലോകാരോഗ്യ സംഘടനയും ലോകബാങ്കും അറിയിച്ചു. കോവിഡ് മഹാമാരി ലോകത്തെ ആരോഗ്യസംവിധാനത്തെ തകിടം മറിക്കുകയും സമ്പദ്‌വ്യവസ്ഥ 1930 നേക്കാള്‍ മോശമാക്കുകയും ചെയ്തു. ആരോഗ്യസംരക്ഷണത്തിനായി ജനങ്ങള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവന്നുവെന്നും രണ്ടു സംഘടനകളും ചേര്‍ത്ത് നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടോ ഭയമോ കൂടാതെ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് എല്ലാ രാജ്യങ്ങളോടുമായി ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് പറഞ്ഞു. ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

വന്‍കിട രാജ്യമായ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ വിഷയങ്ങളില്‍ ഒന്നാണ് ആരോഗ്യപരിരക്ഷ. മഹാമാരി വന്നതോടെ എല്ലാ മേഖലകളിലും സ്ഥിതിഗതികള്‍ വഷളായി. പത്തു വര്‍ഷത്തിനിടെ ആദ്യമായി പ്രതിരോധ കുത്തിവയ്പ് ഏറ്റവും താഴ്ന്ന നിലയിലെത്തി. ക്ഷയവും മലേറിയയും മൂലം മരിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ആരോഗ്യ മേഖലയ്ക്കായി മാറ്റി വയ്ക്കുന്ന തുക വര്‍ധിപ്പിക്കണമെന്ന് ലോകബാങ്ക് പ്രതിനിധി ജുവാന്‍ പാബ്ലോ ഉരിബ് പറ‍ഞ്ഞു.

eng­lish sum­ma­ry; Addi­tion­al cost of treat­ment; 50 crore peo­ple are starving

you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.