Web Desk

തിരുവനന്തപുരം

January 13, 2021, 6:38 pm

കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് അധിക വായ്പ അനുമതി

Janayugom Online

കേരളം ഉൾപ്പടെ എട്ട് സംസ്ഥാനങ്ങൾക്ക് അധികമായി വായ്പ എടുക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. കേരളം നടത്തിയ വ്യവസായ സൗഹൃദ പ്രവർത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് കേന്ദ്രം അധിക വായ്പ അനുമതി നൽകിയത്. ഇത് പ്രകാരം കേരളത്തിന് 2373 കോടി രൂപ അധിക വായ്പയെടുക്കാൻ കഴിയും. ഈസി ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്ഥാനത്തിന് 2373 കോടി രൂപ വായ്പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചു. എട്ട് സംസ്ഥാനങ്ങള്‍ക്ക് ആകെ 23,149 കോടി രൂപയാണ് നല്‍കിയത്.

അധിക വായ്പ അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാർഹമാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അധികമായി വായ്പ എടുക്കാവുന്നതിന്റെ പരിധി നേരത്തെ തന്നെ ഉയര്‍ത്തിയിരുന്നു.

Eng­lish sum­ma­ry: Addi­tion­al loan sanc­tion for eight states includ­ing Kerala
You may also like this video: