June 7, 2023 Wednesday

Related news

March 6, 2023
February 22, 2023
January 29, 2023
December 17, 2022
October 23, 2022
September 4, 2022
August 9, 2022
August 8, 2022
July 23, 2022
June 24, 2022

വേനലിലെ അധിക ഉപയോഗം; പ്രതിസന്ധി നേരിടാൻ 575 മെഗാവാട്ട്‌ വൈദ്യുതി വാങ്ങും

സ്വന്തം ലേഖിക
തിരുവനന്തപുരം
March 6, 2023 11:11 pm

വേനലിലെ അധിക വൈദ്യുതി ആവശ്യം മുന്നിൽ കണ്ട്‌ മേയ്‌ 31 വരെയുള്ള ഉപയോഗത്തിന്‌ 300 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ ഹ്രസ്വകാല കരാറിലും 275 മെഗാവാട്ടിന്‌ ബാങ്കിങ്‌ കരാറിലും ഏർപ്പെട്ടിട്ടുണ്ടെന്ന്‌ മന്ത്രി കെ കൃഷ്‌ണൻകുട്ടി . സംസ്ഥാനത്ത്‌ 2021–22 സാമ്പത്തിക വർഷം കെഎസ്‌ഇബിക്ക്‌ 736.27 കോടി രൂപയുടെ പ്രവർത്തന ലാഭം ഉണ്ടായിട്ടുണ്ടെങ്കിലും 2022 ഏപ്രിൽ ഒന്നുവരെയുള്ള സഞ്ചിത നഷ്ടം 5304.37 കോ‌ടി രൂപയാണ്‌. 

ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിന്‌ പെൻഷൻ മാസ്റ്റർ ട്രസ്റ്റിനുള്ള ബാധ്യത 13, 896. 02 കോടി രൂപ കൂടി ചേർത്താൽ 2022 മാർച്ച്‌ 31 വരെയുള്ള സഞ്ചിത നഷ്ടം 19,200. 39 കോടി രൂപയാണ്‌. ഇക്കാരണത്താലാണ്‌ പ്രവർത്തന ലാഭമുണ്ടെങ്കിൽത്തന്നെ താരിഫ്‌ പരിഷ്‌കരണ നിർദേശങ്ങൾ സമർപ്പിക്കേണ്ടി വന്നത്‌. 

ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള ഉപഭോക്താക്കൾ, എൻഡോസൾഫാൻ ദുരിതബാധിതർ, പോളിയോ ബാധിതർ, ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്കുള്ള നിലവിലെ ആനുകൂല്യങ്ങൾ തുടർന്നും ലഭ്യമാക്കുന്നതിനുള്ള ശുപാർശകളാണ്‌ വൈദ്യുതി റഗുലേറ്ററി കമ്മിഷനിൽ സമർപ്പിച്ചിട്ടുള്ളതെന്നും മന്ത്രി ചോദ്യോത്തര വേളയില്‍ വ്യക്‌തമാക്കി.

Eng­lish Sum­ma­ry; Addi­tion­al use in sum­mer; 575 MW elec­tric­i­ty will be pur­chased to meet the crisis

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.