Web Desk

കൊച്ചി

May 20, 2021, 3:32 pm

ആടിയുലഞ്ഞ് അലുമിനിയം മേഖല; ഇളവുകൾ അനുവധിക്കണമെന്ന് എഡിഎഫ്

Janayugom Online

അലൂമിനിയം ഉൽപ്പന്നങ്ങളുടെ ആളോഗ വിലക്കയറ്റവും കോവിഡ് മഹാമാരിയും തുടർന്നുള്ള നിർമ്മാണ മേഖലയിലെ തകർച്ചയും വഴി ഈ മേഖല വലിയ തകർച്ചനേരിടുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളും വ്യാപാരികളും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലയളവിൽ അലൂമിനിയത്തിനുണ്ടായ വിലക്കയറ്റം അമ്പതു ശതമാനത്തിലേറെയാണ്. ഇതോടൊപ്പം കോവിഡ് വ്യാപനവും, ലോക് ഡൗണും വന്നതോടെ തകർച്ച പൂർണമായി.

അലൂമിനിയം വ്യാപാരമേഖലയിലെ ദുരിതത്തിന് പരിഹാരം ഉണ്ടാക്കാൻ അടിയന്തിര നടപടിയുണ്ടാവണമെന്ന് അലൂമിനിയം ഡീലേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്. ലോക്ഡൗൺ കാലത്ത് ജി എസ് ടി ആനുകൂല്യങ്ങൾ അനുവദിക്കുക, വായ്പാ പലിശയിളവ് അനുവദിക്കുക. വാടകയിനത്തിലും ഇലക്ട്രിസിറ്റി ചാർജിനത്തിലും ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും എഡിഎഫ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്. 

നിർമ്മാണ പ്രവർത്തനങ്ങൾക്കായി അലൂമിനിയം വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നും, കെട്ടിട നികുതിയിൽ ഇളവുനൽകണമെന്നും, ഫാബ്രിക്കേഷൻ തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും സംസ്ഥാന ഭാരവാഹികളായ ഷജൽമുഹമ്മദ്, മധുബെൻ അബ്രഹാം, ബൈജു കെ തോമസ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. 

ENGLISH SUMMARY: ADF wants con­ces­sions to be grant­ed in alu­mini­um sector
You may also like this video