15 November 2025, Saturday

Related news

November 14, 2025
November 14, 2025
November 14, 2025
November 13, 2025
November 13, 2025
November 12, 2025
November 12, 2025
November 12, 2025
November 10, 2025
November 6, 2025

എഡിജിപി വിവാദമുണ്ടാക്കിയത് മാധ്യമങ്ങള്‍: ഇപ്പോള്‍ നടക്കുന്നത് ആടിനെ പട്ടിയാക്കുന്ന രീതി: എം വി ഗോവിന്ദന്‍

Janayugom Webdesk
തിരുവനന്തപുരം
September 8, 2024 12:51 pm

എ‍ഡിജിപി വിവാദമുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.എഡിജിപി ആരെകണ്ടാലും ഞങ്ങളെ അലട്ടുന്നപ്രശ്നമല്ല. ആര് ആരെ കാണുന്നു എന്നത് സിപിഐ(എം)മായി കൂട്ടിക്കുഴയ്ക്കണ്ട ആവശ്യമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ആടിനെപട്ടായാക്കുന്ന രീതിയാണെന്നും പാര്‍ട്ടി ഒരു വിവാദത്തിനുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃശ്ശൂരിൽകോൺഗ്രസാണ് ബിജെപിയെ ജയിപ്പിച്ചത്. കണക്കുകൾ ഇത് വ്യക്തമാക്കുന്നുണ്ട്.സന്ദർശനത്തെ തൃശൂർപൂരമായി കൂട്ടിക്കുഴക്കുന്ന പ്രതിപക്ഷനേതാവിന്റെ സമീപനത്തെയാണ് എതിർത്തത്.തൃശൂരിൽ 86000 വോട്ടാണ് ബിജെപിക്ക് കോൺഗ്രസ്സ് നൽകിയത് ഇതെല്ലാം ജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും. പിവി അൻവർ പരാതി പറയാൻ പ്രത്യേക നമ്പർ വയ്ക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.