രാജേഷ് ദിവാനും രണ്ട് എസ്പിമാരും ഇന്നു വിരമിക്കും

തിരുവനന്തപുരം:
പൊലീസ് ഉത്തരമേഖലാ എഡിജിപി രാജേഷ് ദിവാനും പൊലീസിലെ രണ്ട് എസ്പിമാരും ഇന്നു സര്‍വീസില്‍ നിന്നു വിരമിക്കും. ക്രൈംബ്രാഞ്ച് എസ്പിമാരായ എം മുഹമ്മദ് ഷബീര്‍, ടിസി വേണുഗോപാലന്‍ എന്നിവരാണ് ഇന്നു വിരമിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ മന്ത്രിമാരും കേന്ദ്രമന്ത്രിമാരും അടക്കമുള്ളവര്‍ക്കെതിരേ സോളാര്‍ ജുഡീഷല്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ പരാമര്‍ശത്തില്‍ അന്വേഷണ ചുമതല ഉത്തര മേഖല ഡിജിപി രാജേഷ് ദിവാനായിരുന്നു. എന്നാല്‍, വ്യക്തമായ തെളിവില്ലാത്ത കേസില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇതേ തുടര്‍ന്ന് ഈ അന്വേഷണം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. യാത്രയയപ്പു ചടങ്ങിന്റെ ഭാഗമായി ഇന്ന് പേരൂര്‍ക്കട എസ്എപി ഗ്രൗണ്ടില്‍ ഫെയര്‍വെല്‍ പരേഡ് നടക്കും.
പൊലീസ് ആസ്ഥാനത്തു നടന്ന യാത്രയയപ്പു ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സ്നേഹ സമ്മാനം കൈമാറി. ഡിജിപിമാരായ എന്‍ സി അസ്താന, എ ഹേമചന്ദ്രന്, എഡിജിപിമാരായ ആര്. ശ്രീലേഖ, ബി സന്ധ്യ, ഷേയ്ക്ക് ദര്‍വേഷ് സാഹിബ്, ഐജിമാരായ മനോജ് ഏബ്രഹാം, ദിനേന്ദ്ര കശ്യപ്, പി വിജയന്, ഡിഐജിമാരായ പി പ്രകാശ്, കെ സേതുരാമന്, എസ്പി ആര് നിശാന്തിനി എന്നിവര്‍ പ്രസംഗിച്ചു.