Janayugom Online
Supreme Court Aadhar

ആദായ നികുതി: പാന്‍കാര്‍ഡ് ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധം സുപ്രീംകോടതി

Web Desk
Posted on February 06, 2019, 10:40 pm

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ സുപ്രീംകോടതി നേരത്തെ തന്നെ വിധി പുറപ്പെടുവിച്ചതാണ്. ആദായ നികുതി വകുപ്പിലെ സെക്ഷന്‍ 139 എ എ വകുപ്പ് പിന്തുണച്ചാണ് ജസ്റ്റിസ് എ കെ സിക്രി, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് സുപ്രീംകോടതി നിര്‍ദേശം. പാന്‍ നമ്പരുമായി ആധാര്‍ ലിങ്ക് ചെയ്യാതെതന്നെ 2018–19 വര്‍ഷത്തെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിന് ശ്രേയ സെന്‍, ജയശ്രീ സത്പുതെ എന്നിവര്‍ക്കു ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.