Monday
18 Feb 2019

ആധാര്‍ തിരിച്ചറിയല്‍ രേഖയ്ക്കുള്ള അവസരമല്ലേയെന്ന് സുപ്രിം കോടതി

By: Web Desk | Tuesday 13 February 2018 11:02 PM IST

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ആധാര്‍ കാര്‍ഡ് പദ്ധതി മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത പൗരന്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖ ലഭിക്കാനുള്ള അവസരമല്ലേയെന്ന് സുപ്രിം കോടതി. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിച്ചപ്പോഴാണ് ഭരണഘടനാ ബെഞ്ച് അംഗമായ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം ചോദിച്ചത്.

മറ്റ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ എല്ലാ പൗരന്‍മാര്‍ക്കും ഉണ്ടെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുതെന്നും ചന്ദ്ര ചൂഡ് പരാതിക്കാരനോട് പറഞ്ഞു. എന്നാല്‍ ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ ഇക്കാര്യത്തോട് യോജിച്ചില്ല. ആധാര്‍ കാര്‍ഡില്‍ ബയോ മെട്രിക് സംവിധാനം അനാവശ്യമാണെന്ന വാദമാണ് കപില്‍ സിബല്‍ ഉയര്‍ത്തിയത്.
ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. ആധാര്‍ നിയമത്തിന്റെ മൂന്നാം ഖണ്ഡികയില്‍ ആധാര്‍ സൗജന്യമാണെന്നും നിര്‍ബന്ധിതമല്ലെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Related News