കക്കാടംപൊയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവം ; പ്രതി അറസ്റ്റില്‍

Web Desk
Posted on May 21, 2019, 10:47 am

കോഴിക്കോട് : കോഴിക്കോട് കക്കാടംപൊയില്‍ കരിമ്പ്  കോളനിക്ക് സമീപം ആദിവാസി യുവാവിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റില്‍. കൊല്ലപ്പെട്ട ഹരിദാസന്റെ ബന്ധു രാജേഷാണ് അറസ്റ്റിലായത്. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കൊലയ്ക്ക് കാരണമായതെന്ന്  പൊലീസ് വ്യക്തമാക്കി.

സംഭവം നടന്ന ദിവസം മുതല്‍ രാജേഷിനെ കാണാനില്ലായിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് വൈകിട്ടോടെ രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.

അരീക്കോട് വെറ്റിലപ്പാറ സ്വദേശി ഹരിദാസനെ(30 )യാണ് ഞാറാഴ്ച്ച രാവിലെ ആറു മണിയോടെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രക്തത്തില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ഹരിദാസന്റെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തിയിരുന്നു. കക്കാടംപൊയിലില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹരിദാസന്‍.

https://youtu.be/mH0GBtlBkaQ