September 28, 2022 Wednesday

അടിമാലി ടൗണില്‍ മധ്യവയസ്ക്കൻ മരിച്ച നിലയിൽ

Janayugom Webdesk
അടിമാലി
September 23, 2020 7:15 pm

അടിമാലി ടൗണിൽ നെടുങ്കണ്ടം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സ്വദേശിയായ മോഹനൻ (55)എന്നയാളെയാണ് ടൗണിൽ ഇന്നലെ പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചി ധനുഷ്ക്കോടി

ദേശിയപാതയോരത്തെ വ്യാപാരശാലയുടെ വരാന്തയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മൃതദേഹം കിടന്നിരുന്നതിന് സമീപത്ത് രക്തം പടർന്നിരുന്നു. സംഭവത്തെ തുടർന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. രക്തം പടർന്നിരുന്നതിനാൽ പൊലീസിന്റെ നിർദ്ദേശപ്രകാരം ഫോറൻസിക് വിദഗ്തരെത്തി സാമ്പിളുകൾ ശേഖരിച്ചു. മരിച്ച മോഹനന് ക്ഷയരോഗം ഉണ്ടായിരുന്നതായും ഇയാൾ വീട് വിട്ട് പലയിടങ്ങളിൽ താമസിച്ച് വന്നിരുന്ന പ്രകൃതക്കാരനായിരുന്നുവെന്നുമാണ്

പൊലീസ് നൽകുന്ന വിവരം. രോഗം മൂർഛിച്ചതിനെ തുടർന്നാണോ മരണം സംഭവിച്ചതെന്ന കാര്യത്തിലും മരണത്തിൽ മറ്റെന്തെങ്കിലും അസ്വഭാവികത ഉണ്ടോയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പോസ്റ്റുമോർട്ട റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ട മറ്റിതര റിപ്പോർട്ടുകളും ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് അടിമാലി സർക്കിൾ ഇൻസ്പെക്ടർ അനിൽ ജോർജ്ജ് പറഞ്ഞു.

Eng­lish sum­ma­ry;  adi­mali death old man

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.