യുഡിഎഫിന്റെ ഭരണ മുരടിപ്പിന് വിരാമമാകുന്നതും കാത്ത് പുതിയ ഭരണസമതിക്കായുള്ള കാത്തിരിപ്പിലാണ് അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിലെ വോട്ടര്‍മാര്‍. കുറത്തിക്കുടി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലകള്‍ അടങ്ങുന്നതാണ് അടിമാലി ഗ്രാമപഞ്ചായത്ത്. ആകെയുള്ള 21 വാര്‍ഡുകളില്‍ അടിമാലിയും ഇരുമ്പുപാലവും ഒഴിച്ചാല്‍ മറ്റിടങ്ങളെല്ലാം കുഗ്രാമങ്ങളാണ്. പക്ഷെ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ പഞ്ചായത്ത് ഭരണ സമതി സ്വജനപക്ഷപാതത്തിന്റെയും ഉത്തരവാദിത്വമില്ലായ്മയുടെയും ഈറ്റില്ലമായി തീര്‍ന്നപ്പോള്‍ അടിമാലിയുടെ വികസനം അഞ്ച് വര്‍ഷം പിറകോട്ടായി. ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലി
ടൗണിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞ ഭരണസമതി ചെറുവിരലനക്കിയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ട്രാഫിക് അഡൈ്വസറി കമ്മറ്റി വിളിച്ച് ചേര്‍ക്കാനോ പരിക്ഷ്ക്കാരം നടപ്പാക്കാനോ ഭരണസമതി താല്പര്യം കാണിച്ചില്ല.
തല്‍ഫലമായി ടൗണിലെ ട്രാഫിക് നിയന്ത്രണങ്ങള്‍ ആകെ താളം തെറ്റി എല്ലാം തോന്നുംപടിയായി. ഏറെ കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ഉത്തരവാദിത്വ ടൂറിസം പദ്ധതി തുടക്കത്തിലെ നിലച്ചു. പ്രഹസനമെന്നോണം നടത്തിയ ഉദ്ഘാടന ചടങ്ങുകള്‍ ഫണ്ട് തിന്നുന്ന കറവപ്പശുമായി മാറി. മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന പ്രദേശമായിരുന്നിട്ടും ടൂറിസം രംഗത്ത് അടിമാലി വട്ടപ്പൂജ്യമായി
തുടരുന്നു. നിരവധി കുടുംബങ്ങള്‍ക്ക് ആശ്രയമാകേണ്ടിയിരുന്ന ദേവിയാര്‍ കുടിവെള്ളപദ്ധതിയും ഫലവത്താകാതെ അവസാനിച്ചു. ആദിവാസി മേഖലകളോട് തികഞ്ഞ അവഗണനയായിരുന്നു കഴിഞ്ഞ കാലമാത്രയും യുഡിഎഫ് ഭരണസമതിയുടെ പക്കല്നിന്നുണ്ടായത്.
ക്ഷേമപ്രവര്‍ത്തനങ്ങള്‍ വേണ്ട രീതിയില്‍ നിര്‍ധന ഗോത്ര കുടുംബങ്ങള്‍ക്കിടയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞോ എന്നത് ചോദ്യചിഹ്നമായി തുടരുന്നു. യുഡിഎഫിനുള്ളില്‍ തന്നെയുണ്ടായ അധികാരവടം വലി ഭരണത്തിന്റെ മുമ്പോട്ട് പോക്കിനെ വല്ലാതെ ബാധിച്ചു. സ്ഥാനലബ്‍ധിക്കായുള്ള ചരടുവലികള്‍ പലപ്പോഴും വികസനത്തിന് വിലങ്ങ് തടിയായി. അഴിമതിയുടെ കറപ്പുരണ്ട കഥകളും ഇടക്കിടെ ഭരണകേന്ദ്രങ്ങളെ ചുറ്റിപ്പറ്റി പുറത്തു വന്നു. ടൗണിലെ പൊതുമാര്ക്കറ്റിനോട് ചേര്‍ന്ന് ഓട്ടോറിക്ഷ സ്റ്റാന്‍ഡെന്ന പേരില്‍ നിര്‍മ്മിച്ച ചെറിയ മേല്‍പ്പാലമുള്‍പ്പെടെ വിവിധ നിര്‍മ്മിതികള്‍ വ്യക്തമായ പ്ലാനിംങ്ങിന്റെ അഭാവത്താല്‍ ആര്‍ക്കുംആര്‍ക്കും
പ്രയോജനമില്ലാതെ പോയ ഫണ്ട് നശിപ്പിച്ച പദ്ധതികളായി മാറി.
മറ്റൊരു തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ അടിമാലിയിലെ വോട്ടര്‍മാരും പ്രതീക്ഷയിലാണ്. വികസനത്തിനാക്കം കൂട്ടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ പുതിയൊരു ഭരണസമതി പഞ്ചായത്തിന്റെ ഭരണസാരഥ്യ മേറ്റെടുക്കുമെന്നാണ് പ്രതീക്ഷ. ഇതിനോടകം പഞ്ചായത്തിലെ ഇടതുസ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തീകരിച്ച് കഴിഞ്ഞു. വിജയമുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണതിരക്കിലാണ്. ഭരണ മുരടിപ്പിനെതിരായി മഷിപുരട്ടാന്‍ അടിമാലിയിലെ വോട്ടര്‍മാര്‍ തയ്യാറെടുത്തു കഴിഞ്ഞു.
ENGLISH SUMMARY:adimali voters are started to rethink about udf ruling
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.