ഉത്തർപ്രദേശിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍ക്ക് പുതിയ പണി നൽകി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗംഗാ യാത്രയ്ക്ക് മുന്നോടിയായി സംസ്ഥാനത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളെ വഴിയിൽ നിന്ന് പിടിച്ചു മാറ്റാൻ ഉത്തരവിട്ട് പി.ഡബ്ല്യു.ഡി. സംസ്ഥാനത്ത് ഇതിനായി 9 എഞ്ചിനീയർമാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഈ മാസം 29 നാണ് യോഗി മിർസാപൂരിലെത്തുന്നത്. യാത്രാമധ്യേ കന്നുകാലികള്‍ തടസം സൃഷ്ടിക്കാതിരിക്കാനാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.
പല സ്ഥലങ്ങളിലായി കന്നുകാലികളെ പിടിച്ചുകെട്ടാനായി എട്ടു മുതൽ പത്ത് കയറുകളുമായി എഞ്ചിനിയർമാർ നിലയുറപ്പിക്കണമെന്നാണ് ഉത്തരവ്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്. ബിജ്നോറിൽ തിങ്കളാഴ്ചയാണ് യോഗി ആദിത്യനാഥ് ഗംഗ യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഗംഗ യാത്ര രണ്ട് വഴികളിലൂടെയാണ് പോകുന്നത്.
English summary: Adityanath ganga yatra Mirzapur up engineers stray cattle
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.