16 June 2024, Sunday

Related news

October 4, 2023
August 29, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

മധുരയില്‍ മദ്യത്തി​നും ഇറച്ചിക്കും നിരോധനം ഏർപ്പെടുത്തി ആദിത്യനാഥ് സര്‍ക്കാര്‍

Janayugom Webdesk
ലഖ്നൗ
September 1, 2021 10:13 am

ഉത്തർപ്രദേശിലെ മഥുരയിൽ മദ്യത്തി​നും ഇറച്ചിക്കും സമ്പൂർണ നിരോധനം ഏർപ്പെടുത്തി. ഈ ജോലിയിൽ ഏർപ്പെട്ടിരുന്നവർ പാൽക്കച്ചവടത്തിനിറങ്ങി മഥുരയുടെ പാരമ്പര്യം വീണ്ടെടുക്കണമെന്നാണ് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രി ആദിത്യനാഥ് ആഹ്വാനം ചെയ്തത്.

ലഖ്നൗവിൽ കൃഷ്​ണോത്സവത്തിനിടയിലാണ് പ്രഖ്യാപനം. കൃഷ്​ണനെ ഉപാസിച്ചാൽ കോവിഡ്​ വ്യാപനം കുറയുമെന്ന്​ അവകാശപ്പെട്ട ആദിത്യനാഥ് വൈറസ്​ ഇല്ലാതാക്കാൻ പ്രാർത്ഥന നടത്തുകയും ചെയ്തു.

കൃഷ്​ണന്റെ ജന്മസ്​ഥലമായി വിശ്വസിക്കുന്ന മഥുരയിലെ ബ്രിജ് ഭൂമി വികസിപ്പിക്കാൻ എല്ലാ ശ്രമങ്ങളും നടത്തും. ഇതിനായി ഫണ്ടിന്റെ ക്ഷാമം ഉണ്ടാകില്ല. ആധുനിക സാ​ങ്കേതിക വിദ്യയെ സാംസ്​കാരിക ആധ്യാത്മിക പാരമ്പര്യവുമായി കൂട്ടിച്ചേർത്ത്​ മേഖലയുടെ വികസനം ഉറപ്പാക്കാനാണ്​ ലക്ഷ്യമിടുന്നതെന്നും ആദിത്യനാഥ് പറഞ്ഞു. കാബിനറ്റ് മന്ത്രിമാരായ ലക്ഷ്മി നരേൻ ചൗധരി, ശ്രീകാന്ത് ശർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Adityanath gov­ern­ment bans alco­hol and meat in Madurai

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.