പ്രതിഷേധക്കാര്‍ക്കെതിരേ ‘പ്രതികാരം’: യുപിയിൽ 50 വ്യാപാരസ്ഥാപനങ്ങൾ സർക്കാർ സീൽ ചെയ്തു

Web Desk
Posted on December 22, 2019, 9:52 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ ആസ്തികള്‍ പിടിച്ചെടുക്കാനുള്ള നീക്കവുമായി ആദിത്യനാഥ് സര്‍ക്കാർ. മുസഫര്‍നഗറില്‍ 50 കടകള്‍ ജില്ലാ ഭരണകൂടം സീല്‍ ചെയ്തു.നഗരത്തിലെ മിനാക്ഷി ചൗക്ക്,കച്ഛി സഡക് എന്നീ പ്രദേശങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങളാണ് സീൽ ചെയ്തിരിക്കുന്നത്. സമാനമായ നടപടികളിലേക്കു മറ്റു ജില്ലാഭരണകൂടങ്ങളും നീങ്ങിയിട്ടുണ്ടെന്നാണ് സൂചന.

you may also like this video

പൊതുമുതല്‍ നശിപ്പിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പ്രതിഷേധക്കാര്‍ക്കെതിരേ ‘പ്രതികാരം’ ചെയ്യുമെന്ന് കഴിഞ്ഞദിവസം ആദിത്യനാഥ് പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി തലസ്ഥാനത്തു തങ്ങുകയാണ്. അതേസമയം പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിച്ച രാംപൂരിൽ ശനിയാഴ്ച ഒരാൾക്കൂടി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ആരംഭിച്ച പൗരത്വ പ്രക്ഷോേഭങ്ങളിൽ 18 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു.