November 29, 2023 Wednesday

Related news

November 28, 2023
November 27, 2023
November 24, 2023
November 24, 2023
November 23, 2023
November 22, 2023
November 22, 2023
November 22, 2023
November 22, 2023
November 21, 2023

ആദിത്യനാഥിന്റെ ആക്ഷേപം കേരളത്തിന്റെ മികവ്‌ ദേശീയതലത്തിൽ ചർച്ചയാക്കി: കോടിയേരി

Janayugom Webdesk
തിരുവനന്തപുരം
February 12, 2022 12:23 pm

ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപം കേരള മികവിനെക്കുറിച്ച്‌ ദേശീയതലത്തിൽ കൂടുതൽ ചർച്ച ഉയർത്താൻ സഹായിച്ചെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ആദിത്യനാഥ്‌ പറഞ്ഞതുപോലെ യുപി കേരളമാകണമെന്നാണ്‌ ഞങ്ങളുടെ അഭിപ്രായം.

കാട്ടുനീതി നടക്കുന്ന യുപിയിൽ എല്ലാവിധത്തിലുള്ള അതിക്രമങ്ങളും വർധിച്ചുവരികയാണ്‌.കേരളം നേരെ മറിച്ച്‌ സുസ്ഥിര വികസനം, ആരോഗ്യ സൂചിക, ദാരിദ്ര്യ നിർമാർജനം, ആയുർദൈർഘ്യം തുടങ്ങി എല്ലാ മേഖലകളിലും മുന്നിലാണ്‌. യുപി എത്രയോ പിന്നിലാണ്‌. തെറ്റായ വിലയിരുത്തൽ നടത്തിയ ആദിത്യനാഥിനെ തിരുത്തിക്കാൻ കേരളത്തിലെ ബിജെപിക്കാർ ശ്രമിക്കണം. 

യുപിയിൽ സൈബർ ആക്രമണമില്ലെന്ന കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞത്‌ ശരിയാണെന്നും സാക്ഷര സമൂഹത്തിനേ സൈബറിൽ ഇടപെടാനാകൂവെന്നും കോടിയേരി പറഞ്ഞു. വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങളുടെ വായ്‌മൂടിക്കെട്ടുന്ന കേന്ദ്ര നയമാണ്‌ മീഡിയവണ്ണിനെതിരായ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sumam­ry: Adityanath’s remarks on Ker­ala’s excel­lence dis­cussed at nation­al lev­el: Kodiyeri

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.