പൊലീസ് സുരക്ഷ  ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്

Web Desk
Posted on December 24, 2018, 12:34 pm

കോട്ടയം:മലകയറാന്‍ പൊലീസ് സുരക്ഷ രേഖാമൂലം  ആവശ്യപ്പെട്ട് ആദിവാസി നേതാവ് അമ്മിണി വീണ്ടും രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കോട്ടയം എസ്പിയെ കാണുമെന്ന് അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം എരുമേലിയില്‍ എത്തിയ ആദിവാസി നേതാവ് അമ്മിണി മടങ്ങി പോവുകയായിരുന്നു. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച്‌ പൊലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞിരുന്നു.

പൊന്‍കുന്നം പൊലീസ് സ്റ്റേഷനിൽ  എത്തിയ അമ്മിണിയ്ക്ക് നിലയ്ക്കല്‍ വരെ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. അമ്മിണിയെ എരുമേലി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.