ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് മരിച്ചു

Web Desk
Posted on December 13, 2019, 3:32 pm
മാനന്തവാടി: ദുരൂഹ സാഹചര്യത്തിൽ ആദിവാസി യുവാവ് മരിച്ചു. തലപ്പുഴ എസ് വളവ് ഗോദാവരി കോളനിയിലെ ശശി (36) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി മരിച്ചത്. മദ്യലഹരിയിലായിരുന്ന ശശിയെ രാവിലെ വീടിനുള്ളിൽ അവശനായി കാണപ്പെട്ടതിനെ തുടർന്ന് രാവിലെ 7 മണിയോടെ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രിയിൽ കോളനിയിലെ മറ്റ് ചിലർ ശശിയുമായി വാക്ക് തർക്കം ഉണ്ടായിരുന്നു.ശശിയുടെ തലയിൽ അടിയേറ്റ പരിക്കുകളുണ്ടായിരുന്നതായി ബന്ധുകൾ പറഞ്ഞു. ശശിയും ഭാര്യ പിതാവ് വെള്ളിയും കോളനിയിലെ തന്നെ മറ്റുള്ളവരുമായി അടിപിടിയുണ്ടാക്കിയ കേസിൽ റിമാൻറിലാവുകയും  ദിവസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിയതുമാണ്. ഗോദാവരി കോളനി മദ്യത്തിന്റെ പിടിയിലാണെന്ന് പരക്കെ ആരോപണമുണ്ട്. മുൻപും മദ്യലഹരിയിൽ നിരവധി അടിപിടി കേസുകൾ കോളനിയിൽ റിപ്പോർട്ട് ചെയ്തിതിട്ടുണ്ട്. പരാതി ഉയർന്നിട്ടും വേണ്ടപ്പെട്ട അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുണ്ട്.ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിനാൽ ശശിയുടെ മൃതുദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി. തലപ്പുഴ എസ്.ഐ. ജിമ്മിയുടെ നേതൃത്വത്തിൽ കേസ് എടുത്ത് അന്വേഷിച്ചു വരുന്നു. തലപ്പുഴ യു.പി.സ്കൂളിൽ പഠിക്കുന്ന വിനീത, കണിയാരം എ.എൽ.പി.സ്കൂളിൽ പഠിക്കുന്ന ശ്രീജിത്ത്, സജിത്ത് എന്നിവർ മക്കളാണ്