വെള്ളമുണ്ട എ.യു.പി.സ്കൂൾ മനേജ്മെന്റിനെതിരെ ആദിവാസി ക്ഷേമസമിതി പ്രക്ഷോഭത്തിലേക്ക്. ആദിവാസികളോടുള്ള മേനേജ്മെന്റിന്റെ ജന്മിത്വജാതി മേധാവിത്വ നിലപാടുകൾക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആദിവാസി വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് സംസ്ഥാന സർക്കാർ ജില്ലയിലെ വിദ്യാലയങ്ങളിൽ മെന്റർ ടീച്ചർമാരെ നിയമിച്ചിട്ടുണ്ട്. അത്തരത്തിൽ വെള്ളമുണ്ട എ.യു.പി, സ്കൂളിൽ നിയമിച്ച ടീച്ചറോഡ് സ്കൂൾ മാനേജർ ജാതിവിവേചനം കാണിക്കുകയാണ് സ്കൂളിലെ പ്രധാന യോഗങ്ങൾ മറ്റ് പരിപാടികൾ എന്നിവയിൽ നിന്നെല്ലാം മാറ്റി നിർത്തുന്ന പ്രവണതയാണ് മാനേജർ ചെയ്യുന്നത്.
ആദിവാസി വിഭാഗത്തിൽ പെട്ട ടീച്ചറോട് കാണിക്കുന്ന ഇത്തരം നിലപാടുകൾ പഴയ ജന്മത്വജാതി മേധാവിത്വത്തിന്റെ തനി രൂപമാണ് അത് കൊണ്ട് തന്നെ ഇത്തരം സമീപനങ്ങൾ തുടരാനാണ് മനേജരുടെ തീരുമാനമെങ്കിൽ പ്രത്യക്ഷ സമരപരിപാടിയുമായി എ.കെ.എസ് മുന്നിട്ടിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആദിവാസി ക്ഷേമസമിതി പനമരം ഏരിയാ നേതാക്കളായ കെ.രാമചന്ദ്രൻ, ചന്തു മാസ്റ്റർ, അജിത്ത് അഞ്ചുകുന്ന് തുടങ്ങിയവർ പങ്കെടുത്തു.