തേന്‍ ശേഖരിക്കാന്‍ പോയ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു

Web Desk
Posted on April 28, 2018, 9:01 pm

പുല്‍പ്പള്ളി: പാറക്കടവ് മാടപ്പള്ളിക്കുന്നു കോളനിയിലെ മാരന്റെ മകന്‍ ചിക്കന്‍ (33) വെള്ളിയാഴ്ച രാത്രി മരത്തില്‍ നിന്നും വീണ് മരിച്ചത്. കോളനിയിലെ ബന്ധുക്കളായ വാസു, വിനു, സുരേഷ് എന്നിവര്‍ക്കൊപ്പം തേന്‍ എടുക്കാനായി സമീപത്തെ വനത്തിനുള്ളിലെ 50 അടിയിലധികം ഉയരമുള്ള മരത്തില്‍ കയറി തേന്‍ ശേഖരിക്കുന്നതിനിടയില്‍ താഴെ വീഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്നവര്‍ താങ്ങിയെടുത്ത് വനാതിര്‍ത്തിയില്‍ എത്തിച്ചു, അവിടെ നിന്നും പുല്‍പ്പള്ളി ഗവ: ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ഭാര്യ: ഓമന, മകന്‍ ആനന്ദ് .മേല്‍ നടപടികള്‍ക്കു ശേഷം ശനിയാഴ്ച വൈകുന്നേരംവെട്ട് ശവസംസ്‌കാരം നടത്തി.