കർണാടകയിലെ ആശുപത്രികളിലേക്ക് കോവിഡ് ബാധയില്ലാത്ത രോഗികളുമായി ആംബുലൻസ് കടത്തിവിടാൻ അനുമതിയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തലപ്പാടി ചെക്പോസ്റ്റിൽ കർണാടകത്തിന്റെ മെഡിക്കൽ ടീം ഉണ്ടാകും. മെഡിക്കൽ സർട്ടിഫിക്കറ്റുകളോടെ ഏത് ആശുപത്രിയിലാണ് പോകുന്നത് എന്ന് നിശ്ചയിച്ച് അനുവാദം വാങ്ങാം എന്നാണ് കർണാടക അറിയിച്ചിരിക്കുന്നത്.
മെഡിക്കൽ സർട്ടിഫിക്കറ്റുമായി പോകുന്നവർ ഏത് ആശുപത്രിയിലേക്കാണ് പോകുന്നത് എന്ന് പറയണം. കർണാടക-തമിഴ്നാട് അതിർത്തിപ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താൻ സൗകര്യം ഉണ്ട്. കർണാടകത്തിന്റെ വൈരക്കുപ്പ, തമിഴ്നാട്ടിലെ പന്തല്ലൂർ, ഗൂഡല്ലൂർ താലൂക്കുകളിലെ ആളുകളാണ് വയനാട് ചികിത്സയ്ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകം അതിര്‍ത്തി അടച്ചതുമൂലം എട്ടുപേര്‍ ചികിത്സ കിട്ടാതെ മരിച്ചെന്ന് കേരളം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. കേരളാ-കര്‍ണ്ണാടക അതിര്‍ത്തി തുറക്കണമെന്ന കേരളാ ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടകം സമര്‍പ്പിച്ച പ്രത്യേകാനുമതി ഹര്‍ജിയിലെ സുപ്രീം കോടതി നോട്ടീസിനുള്ള മറുപടിയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.