അടൂരില്‍ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്; എക്‌സൈസ് ഓഫീസ് അടച്ചു

Web Desk

അടൂർ

Posted on August 04, 2020, 1:20 pm

പത്തനംതിട്ട അടൂരില്‍ എക്‌സൈസ് ഓഫീസ് ഇൻസ്‌പെക്ടർ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഓഫീസ് താത്കാലികമായി അടച്ചു. രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകുവാന്‍ നിര്‍ദ്ദേശിച്ചു.

രോഗം ബാധിച്ച ഉദ്യോഗസ്ഥരുടെ ഉറവിടം വ്യക്തമല്ല. ഇവരുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടപടികള്‍ ആരംഭിച്ചു. ഇവരുടെ സമ്പര്‍ക്ക പട്ടിക വിപുലമാണെന്നാണ് വിവരം. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചരയത്തില്‍ ജില്ലയില്‍ കര്‍സന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ENGLISH SUMMARY:adoor excise office closed because of covid
You may also like this video