പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതികരിക്കാത്ത സിനിമ പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമാപ്രവര്‍ത്തകര്‍ക്ക് പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഭയമാണെന്ന് അദ്ദേഹം പറഞ്ഞു. എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാര്. സിനിമാപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍നവുമായി അടൂര്‍ ഗോപാലകൃഷ്ണന് നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പൗരന്മാര് ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യമാണ് രാജ്യത്തുള്ളതെന്നും ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മള് ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴെന്നും അടൂര്‍ പറഞ്ഞിരുന്നു. ഇതിന് മുമ്പും നരേന്ദ്രമോദി സര്‍ക്കാരിനെതിരെ അടൂര്‍ അഞ്ഞടിച്ചിരുന്നു.
ആഷിഖ് അബുവും നിമിഷ സജയനും അടങ്ങുന്ന ഒരുസംഘം സിനിമാ പ്രവര്‍ത്തകര്‍ നിയമത്തിന് എതിരായി കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തിലും പങ്കെടുത്തിരുന്നു. പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചതിനെ എതിര്‍ത്ത് മലയാള സിനിമയിലെ യുവതാരങ്ങളും മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചില താരങ്ങളും രംഗത്ത് വന്നിരുന്നു.
English summary: Adoor Gopalakrishnan against film workers
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.