അന്യം നിന്നുപോകുന്ന നാടന്‍ കലാ — കായിക മത്സരങ്ങളുടെ ത്രസിപ്പിക്കുന്ന ആവശത്തോേടെ 22, 23, 24 തീയതികളില്‍ അടൂരില്‍ നടക്കുന്ന കിസാന്‍സഭ സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപോരാളിയായിരുന്ന ധീരദേശാഭിമാനി വേലുതമ്പിയുടെ രക്തസാക്ഷിത്വം കൊണ്ട് പവിത്രമായ അടൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനം ചരിത്രത്തിന്റെ ഭാഗമാക്കാനുള്ള അവസാനവട്ട പ്രവര്‍ത്തനത്തിലാണ് നേതാക്കളും പ്രവര്‍ത്തകരും. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി അടൂര്‍ കൊടിതോരണങ്ങളാല്‍ ചെമ്പട്ടണിഞ്ഞു കഴിഞ്ഞു. സമ്മേളനത്തെ വരവേറ്റുകൊണ്ടുള്ള പ്ലോട്ടുകളും കൂറ്റന്‍ ബാനറുകളുമാണ് അടൂര്‍ നഗരം നിറയെ വന്‍ ജനപങ്കാളിത്തത്തോടെയുള്ള കര്‍ഷക സെമിനാറുകളോടെടെയായിരുന്നു സമ്മേളന ഒരുക്കങ്ങള്‍ തുടക്കമായത്.
കര്‍ഷകര്‍ നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികളും അവക്കുള്ള പരിഹാരങ്ങളും കര്‍ഷക സെമിനാറുകളില്‍ പ്രധാന ചര്‍ച്ചയായി. കക്ഷിരാഷ്ട്രീയം നോക്കാതെ കര്‍ഷകരുടെ വന്‍ പങ്കാളിത്തം ഓരോ സെമിനാറുകളിലുമുണ്ടായി. സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ രാജു, സിപിഐ സംസ്ഥാന എക്സി അംഗം മുല്ലക്കര രത്നാകരന്‍ എംഎല്‍എ, സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന്‍ തുടങ്ങിയവര്‍ സെമിനാറുകള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നാണ് നാടന്‍ കലാ-കായിക മത്സരങ്ങള്‍ അരങ്ങേറിയത്. നാടന്‍പാട്ട്, ഞാറ് നടീല്‍, കിള, ചൂണ്ടയിടീല്‍, വടംവലി, നാടന്‍ പന്തുകളി, ഓലമെടച്ചില്‍, കഴകയറ്റം, കബടി, പന്ത് വരിച്ചില്‍, നെല്ല് കുത്ത് മത്സരം എന്നിവയാണ് വന്‍ ജനപങ്കാളിത്തത്തോടെ നടന്നത്. നാട്ടിന്‍ പുറങ്ങളില്‍ നടന്ന കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗ്രാമോത്സവങ്ങളായി മാറി. ഓരോ മത്സരങ്ങളും വീക്ഷിക്കാന്‍ നാടൊന്നാകെയാണ് ഒഴുകിയെത്തിയത്. സ്ത്രീകളുടെയും കുട്ടികളുടെയും പങ്കാളിത്തം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ഒട്ടനവധി കാര്‍ഷിക പോരാട്ടങ്ങളിലൂടെ സമര ചരിത്രത്തില്‍ ഇടം നേടിയ അടൂര്‍ കിസാന്‍സഭ സംസ്ഥാന സമ്മേളനത്തോടെ മറ്റൊരു സമ്മേള ചരിത്രമാണ് സൃഷ്ടിക്കാന്‍ ഒരുങ്ങുന്നത്.
English Summary: Adoor got ready for the Kisan Sabha state meet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.