26 March 2024, Tuesday

Related news

March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023
December 7, 2023
November 28, 2023
November 28, 2023

അടൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ഇനി മ്യൂസിയം ആയി നിലനിൽക്കും

Janayugom Webdesk
July 13, 2022 5:35 pm

അനേകം മഹാരഥന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ അടൂർ ഗവൺമെന്റ് ഹൈസ്കൂൾ ഇനി ഓർമ്മകൾ നിറഞ്ഞ മ്യൂസിയം ആയി നിലനിൽക്കും. നൂറുവർഷം പിന്നിട്ട സ്കൂൾ കെട്ടിടം അതേ പ്രൗഢിയോടെ സംരക്ഷിച്ചു നിലനിർത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുന്നത്. 1917 ൽ വടക്കടത്തുകാവിൽ ഇംഗ്ലീഷ് മീഡിയം സ്കൂളായിട്ടാണ് തുടങ്ങുന്നത്. ഏറെ താമസിയാതെ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഷഷ്ടിപൂർത്തി സ്മാരകമായിട്ടാണ് അടൂരിലേക്ക് മാറ്റി സ്കൂൾ തുടങ്ങിയത്. 1921 ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2007
.ൽ നവതിയും ആഘോഷിച്ചു. 1997 ൽ സ്കൂൾ ഹയർ സെക്കണ്ടറിയായി ഉയർത്തപ്പെട്ടു. ഉന്നത വിദ്യാഭ്യാസത്തിനും ഉയർന്ന ഉദ്യോഗത്തിനും ഇംഗ്ലീഷ് സ്കൂൾ ലിവിംഗ് സർട്ടിഫിക്കറ്റ് അനുപേക്ഷ ണിയമായിരുന്ന ഒരു കാലഘട്ടത്തിൽ സമീപ താലൂക്കുകളിലെ വിദ്യാർത്ഥികൾക്ക് ആശ്രയ കേന്ദ്രമായിരുന്നു ഈ സ്കൂൾ . പിന്നീട്
സംസ്കൃത ഭാഷാ പഠനത്തിനും മലയാളം ഹയർ ക്ലാസുകൾക്കും ആരംഭം കുറിച്ചു. മൂന്നു ഭാഷകളും പഠിക്കാനുള്ള സൗകര്യം അക്കാലത്ത് മധ്യതിരുവിതാംകൂറിൽ ഇവിടെ മാത്രമേ ഉണ്ടായിരുന്നുളളു.
കാലപ്പഴക്കം ചെന്നതോടെ സ്കൂൾ കെട്ടിടം ശോചനീയമായ അവസ്ഥയിലേക്ക് പോകുകയും,ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നും പണം അനുവദിച്ച് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തതോടെ 2021 ഫെബ്രുവരി 18ന് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ പഠനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി.തുടർന്ന് പഴയ സ്കൂൾ കെട്ടിടം അനാഥമായി മാറി.നിരവധി മഹാരഥന്മാർ പഠിച്ചിറങ്ങിയ സ്കൂൾ കെട്ടിടം സംരക്ഷിച്ചുകൊണ്ട് പഴയ പ്രൗഢിയോടെ നിലനിർത്താൻ സ്കൂൾ അധികൃതർ തീരുമാനിച്ചിരിക്കുകയാണ് . പഴയ കെട്ടിടം മ്യൂസിയമാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വിപുലമായ ലൈബ്രറിയും സന്ദർശന സ്ഥലവുമൊക്കെ ഇതിന്റെ ഭാഗമായി ഒരുക്കും.അടൂർ ഗോപാലകൃഷ്ണൻ, അടൂർ ഭാസി, രാഷ്ട്രീയ മേഖലയിൽ പ്രസിദ്ധരായ എം. എൻ ഗോവിന്ദൻ നായർ, പി. സി ആദിച്ചൻ. ഇ. കെ പിള്ള, ആത്മീയ ഗുരു നിത്യചൈതന്യയതി, പന്തളം പി.ആർ. യു.എൻ പ്രതിനിധിയായ മിത്രപുരം അലക്സാണ്ടർ, മുൻഷി പരമുപിള്ള,
പ്രശസ്ത മാധ്യമപ്രവർത്തകൻ അടൂർ പത്മൻ, കൊല്ലം നിയേഴ്സ് ഹോസ്പിറ്റൽ സ്ഥാപകൻ കെ.പി നായർ, ഐഎഎസ് ഓഫീസർമാരായ സഖറിയ മാത്യു, ഫിലിപ്പോസ് മത്തായി, അഹമ്മദ്, ആലപ്പുഴ ജില്ലാ ജഡ്ജിയായിരുന്ന എലിസബത്ത് മത്തായി, അടക്കമുള്ളവർ അറിവിന്റെ ആദ്യപാഠം ഉരുവിട്ട് പഠിച്ച സ്കൂളാണിത്.

Eng­lish Sum­ma­ry: Adoor Gov­ern­ment Boys High School will now remain a museum

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.