Web Desk

കൊച്ചി

February 01, 2020, 8:57 pm

തലയ്ക്ക് വെളിവില്ലാത്തവരും എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണ് അരുന്ധതി റോയ്; അഡ്വ. എ ജയശങ്കർ

Janayugom Online

എറണാകുളം ഗവ. ലോ കോളേജിൽ മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പാനൽ ചർച്ചയിൽ സ്ത്രീ വിരുദ്ധ പരാമർശവുമായി‌ അഡ്വ. എ ജയശങ്കർ. പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയ്ക്കെതിരെയാണ് വിവാദ പരാമർശം. അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്തവരും എട്ടുമണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണെന്നാണ് ജയശങ്കര്‍ പറ‍‍ഞ്ഞത്.

മഹാത്മാ ഗാന്ധിയുടെ നവജീവൻ പ്രസിദ്ധീകരണത്തിലെ ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമർശത്തെ സംബന്ധിച്ച് സദസ്സിൽ നിന്ന് ചോദ്യം ഉയരുകയുണ്ടായി. ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ. ജയശങ്കർ പറഞ്ഞു. പ്രസ്താവന കേരള ലിറ്ററേചർ ഫെസ്റ്റിൽ അരുന്ധതി റോയ് തന്റെ സെഷനിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോഴായിരുന്നു  അരുന്ധതി റോയ്ക്കെിരായ പരാമര്‍ശം.

Eng­lish Sum­ma­ry: Adv A Jayasankar make anti woman state­ment against Arund­hathi Roy.

you may also like this video;