സാധുജന സേവ പുരസ്കാരം സമ്മാനിച്ചു

Web Desk
Posted on July 09, 2018, 7:18 pm
സാധുജന സേവ പുരസ്കാരം അഡ്വ. മറിയാമ്മ തോമസ് (പത്തനംതിട്ട) തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിൽ നിന്നും ഏറ്റുവാങ്ങുന്നു 
തിരുവനന്തപുരം: പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്കിടയിലുള്ള പ്രവർത്തനത്തിന് 2018ലെ പാരഗൺ വത്സൻ ഗ്രൂപ്പിന്റെ  സാധുജന സേവ പുരസ്കാരം സമ്മാനിച്ചു. പൂന്തുറ സെന്റ് ഫിലോമിനാ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. മറിയാമ്മ തോമസ് (പത്തനംതിട്ട) തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ഓഖി ദുരന്തത്തിന്റെ പ്രതികൂല അവസ്ഥയിലും പ്രതിസന്ധികളെ തരണം ചെയ്തു വിദ്യാലയം നടത്തിയ സെന്റ് ഫിലോമിനാ ഗേൾസ് സ്കൂളിനുള്ള അവാർഡ് ഹെഡ് മിസ്ട്രസ് ലിജി അലക്സാണ്ടർ ഏറ്റുവാങ്ങി. മദ്യ നിരോധനത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് മഞ്ചേരിയിലെ അഡ്വ. സുജാത വർമ്മ അവാർഡ് ഏറ്റുവാങ്ങി.