March 31, 2023 Friday

Related news

February 23, 2023
December 29, 2022
November 18, 2022
November 12, 2022
November 7, 2022
November 2, 2022
October 29, 2022
October 19, 2022
October 17, 2022
October 13, 2022

പ്രതികൂല സാഹചര്യം: രാജ്യത്ത് 50 ലക്ഷം പേർക്ക് സ്ഥാനചലനം സംഭവിച്ചു

പ്രത്യേക ലേഖകൻ
ന്യൂഡൽഹി:
May 5, 2020 9:02 pm

കഴിഞ്ഞ വർഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ലക്ഷം പേർക്ക് ആഭ്യന്തര സ്ഥാനചലനം ( ഇന്റേണൽ ഡിസ്‌പ്ലേസ്സ്മെന്റ് ) സംഭവിച്ചതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. പ്രകൃതി ദുരന്തങ്ങൾ, സംഘർഷം, അക്രമങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് സ്ഥാനചലനത്തിനുള്ള കാരണമെന്നും റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ 33 ദശലക്ഷം കുട്ടികൾക്ക് സമാന അവസ്ഥയുണ്ടായെന്നും യുനിസെഫിന്റെ ദി ലോസ്റ്റ് അറ്റ് ഹോം റിപ്പോർട്ട് പറയുന്നു. ഇതിൽ 25 ദശലക്ഷം കുട്ടികൾ പ്രകൃതി ദുരന്തങ്ങൾ മൂലവും 8.5 ദശലക്ഷം കുട്ടികൾ സംഘർഷങ്ങൾ മൂലവുമാണ് സ്ഥാനചലനം നടത്താൻ പ്രേരിപ്പിക്കപ്പെട്ടതെന്നും യുഎൻ റിപ്പോർട്ട് പറയുന്നു.

പ്രകൃതി ദുരന്തങ്ങളാണ് ഇന്ത്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ചൈന എന്നീ രാജ്യങ്ങളിലെ സ്ഥാനചലനത്തിനുള്ള മുഖ്യകാരണം. ലോകത്തിൽ പ്രകൃതി ദുരന്തങ്ങളെ തുടർന്നുള്ള സ്ഥാനചലനങ്ങളിൽ 69 ശതമാനവും ഈ രാജ്യങ്ങളിൽ നിന്നാണ്. ഇന്ത്യയിൽ 2019ലെ കണക്കുകൾ പ്രകാരം 5,018,000 പേർ പ്രകൃതി ദരന്തങ്ങൾ മൂലവും 19,000 പേർ വർഗീയ കലാപങ്ങൾ കാരണവുമാണ് സ്ഥലം മാറി പോയത്. ഫിലീപ്പിൻസിൽ 42.7 ലക്ഷം പേരും ബംഗ്ലാദേശിൽ 40.8 ലക്ഷം പേരും ചൈനയിൽ 40.3 ലക്ഷം പേരുമാണ് സ്ഥാനചലനം നടത്തിയത്. ഓരോ വർഷവും കുട്ടികളുടെ സ്ഥാനചലനത്തിൽ ഗണ്യമായ വർധനയാണ് രേഖപ്പെടുത്തുന്നത്. 2019ൽ ആഭ്യന്തര- വർഗീയ കലാപങ്ങൾ കാരണം 460 ലക്ഷം കുട്ടികളാണ് സ്ഥാനചലനം നടത്തിയത്. ഈ കുട്ടികളുടെ നിലനിൽപ്പ് ഇപ്പോഴും മാനവരാശിയുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായി തുടരുന്നു. ലോകത്ത് കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഇവരുടെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലായി.

വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ തികച്ചും അപര്യാപ്തമാണെന്നും റിപ്പോർട്ട് പറയുന്നു. സമ്പർക്ക അകലംപാലിക്കുക എന്നത് ദുഷ്കരമാണ്. ഈ സാഹചര്യത്തിൽ കൊറോണ വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. കാര്യക്ഷമമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം അപകടത്തിലാകുമെന്ന് യുനിസെഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ഹെൻറിറ്റ് ഫോറ പറഞ്ഞു. മധ്യേഷ്യൻ രാജ്യങ്ങൾ, വടക്കൻ ആഫ്രിക്ക, സബ് സഹാറൻ ആഫ്രിക്ക എന്നിവിടങ്ങിൽ സ്ഥാനചലനം ഉണ്ടായ കുട്ടികൾ നിലനിൽപ്പിനായി മല്ലടിക്കുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ട് പറയുന്നു.

ENGLISH SUMMARY: Adver­si­ty: In the coun­try 50 lakh peo­ple have been displaced

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.