തന്റെ സ്ഥാപനത്തിൽ മുസ്ലിം ജീവനക്കാരില്ലെന്ന് പ്രത്യേകം പരാമർശിച്ച് പരസ്യം പ്രസിദ്ധീകരിച്ച ബേക്കറി ഉടമ അറസ്റ്റിൽ. ചെന്നൈ ജൈൻ ബേക്കറീസ് ആൻഡ് കൺഫെക്ഷണറീസ് ഉടമയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പേരിൽ അറസ്റ്റിലായിരിക്കുന്നത്. ചെന്നൈ ടീ നഗറിലെ മഹാലക്ഷ്മി സ്ട്രീറ്റിലാണ് ജൈൻ ബേക്കറി. ‘മുസ്ലിങ്ങളായ ജീവനക്കാരില്ല, ഓര്‍ഡറുകള്‍ ജൈന മതക്കാര്‍ നിര്‍മിച്ച് നല്‍കും’ എന്നാണ് ഇയാള്‍ തന്റെ ബേക്കറിയുടെ പരസ്യവാചകമായി വാട്സ്ആപില് പോസ്റ്റ് ചെയ്തത്.
മതവിദ്വേഷം പടര്‍ത്തുന്ന ഈ പരസ്യവാചകം സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. മതവിദ്വേഷമുണ്ടാക്കുന്നതും സമാധാനം തകര്‍ക്കാനും ലക്ഷ്യംവെച്ചുള്ളതാണ് ഇയാളുടെ നടപടിയെന്ന് കാണിച്ചാണ് പൊലിസ് സ്വമേധയാ കേസ് രജിസ്ട്രര്‍ ചെയ്തത്. കഴിഞ്ഞ മാസമായിരുന്നു ഇയാള്‍ വിവാദമായ ഈ പരസ്യം നല്‍കിയത്. ഇതേതുടര്‍ന്ന് നൂറോളം ബ്യൂറോക്രാറ്റുകള്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള ഇത്തരം നീക്കങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമ വകുപ്പ് 153, 153 എ, 505, 295 എ എന്നീ വകുപ്പുകള്‍ അനുസരിച്ചുള്ള കുറ്റമാണ് ഇയാള്‍ ചെയ്തിരിക്കുന്നതെന്ന് നിയമവിദഗ്ധർ പറയുന്നു.
ENGLISH SUMMARY:Advertisement says no Muslim employees; Bakery owner arrested in Chennai
YOU MAY ALSO LIKE THIS VIDEO