March 24, 2023 Friday

ഏകതാ പ്രതിമ വിൽക്കാനുണ്ടെന്ന് പരസ്യം: പൊലീസ് കേസെടുത്തു

Janayugom Webdesk
ഗാന്ധിനഗർ
April 6, 2020 8:41 pm

സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ 30,000 കോടി രൂപയ്ക്ക് വില്ക്കാനുണ്ടെന്ന് പരസ്യം നൽകിയതിനെതിരെ കേസെടുത്തു. ആശുപത്രികളിലെ ചെലവുകൾക്കും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടി പട്ടേൽ പ്രതിമ വിൽക്കുന്നു എന്നായിരുന്നു പരസ്യത്തിലുണ്ടായിരുന്നത്.

പ്രമുഖ വെബ്‌സൈറ്റ് ആയ ഒഎൽഎക്‌സിലാണ് പരസ്യംവന്നത്. പരസ്യം ഒഎൽഎക്‌സിലിട്ട അജ്ഞാതനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്മാരകം വിൽക്കാൻ ശ്രമിച്ച് ജനങ്ങളെ കബളിപ്പിച്ചുവെന്നതിനാണ് കേസ്. പകർച്ച വ്യാധി നിയന്ത്രണ നിയമം, ഇൻഫർമേഷൻ ടെക്‌നോളജി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഗുജറാത്തിലെ നർമദാ ജില്ലയിലെ കേവാദിയിലാണ് 182 ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുന്നത്. 2018 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമ രാജ്യത്തിന് സമർപ്പിച്ചത്. വൻ തുക മുടക്കി പ്രതിമ നിർമിക്കുന്നതിരെ പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ വിനോദ സഞ്ചാര മേഖലയ്ക്ക് ഇതൊരു മുതൽകൂട്ടാകുമെന്നായിരുന്നു സർക്കാർ വാദം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.