പ്രകൃതിയെ മുറിവേൽപ്പിക്കാതെ കാർഷികവൃത്തി; ഗ്രാമ കർഷക ഫെർട്ടിലൈസർ കമ്പനി

Web Desk
Posted on July 31, 2018, 4:02 pm

പ്രകൃതിയെ മുറിവേൽപ്പിക്കാതെയുള്ള  കാർഷികവൃത്തി നമ്മുടെ സ്വപ്നമാണ്.  പ്രകൃതി അനുകൂലകങ്ങളായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണ് ഗ്രാമകര്‍ഷകഫെര്‍ട്ടിലൈസര്‍കമ്പനി (GKFC). കൊല്ലം ശാസ്‌താംകോട്ടയിൽ 1993 മുതൽ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ നിന്നും പ്രകൃതിക്കിണങ്ങുന്നതും കാർഷിക അഭിവൃത്തിക്കിണങ്ങുന്നതുമായ  ധാരാളം ഉല്പന്നങ്ങൾ  കർഷകരിൽ എത്തുന്നുണ്ട് .  സ്ഥാപനം ജൈവവളങ്ങള്‍, ജീവാണുവളങ്ങള്‍, ജൈവകീടനാശിനികള്‍, ജീവാണുരോഗനിവാരണികള്‍ എന്നിവ കർഷകരിൽ എത്തിക്കുന്നു . ഇത്തരം പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങളുടെ നിർമാണത്തിനും അവ നിർമ്മിക്കുന്നതിനാവശ്യമായ സാങ്കതികവിദ്യകളുടെ കണ്ടെത്തലിനുമായി ഗ്രാമകര്‍ഷക ഫെര്‍ട്ടിലൈസര്‍ കമ്പനിയുടെ ഗവേഷണ വികസന വിഭാഗം (Research and Devel­op­ment) വ്യാപൃതമായിരിക്കുന്നു. ഇത്തരം കാര്യങ്ങൾക്കായി കമ്പനി റീസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും കാർഷിക സർവ്വകലാശാലകളുമായും കൃഷിശാസ്ത്രജ്ഞന്മാരുമായും ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുന്നു. തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി യുടെ  മുൻ പ്ലാന്റ് പാത്തോളജി വിഭാഗം തലവനായിരുന്ന ഡോ. ആർ  ജയരാജൻ നയിച്ചിരുന്ന കമ്പനിയുടെ ഗവേഷണ വികസന വിഭാഗം (Research and devel­op­ment) ഇപ്പോൾ നയിക്കുന്നത് മാനേജിങ്ങ്ഡയരക്ടറായ ജി വിക്രമൻ നായരാണ് . മൈക്രോബയോളജിയിൽ ഡോക്ടററ്റുളള അരുൺ ശശി  പി എച്ച് ഡി പ്രധാന ശാസ്ത്രജ്ഞനായി ജികെഎഫ്സി ല്‍ പ്രവർത്തിച്ചുവരുന്നു .

ജൈവവളങ്ങളിൽ ഹരിതസൂപ്പർ  ആണ് പ്രധാനമായുള്ളത് . ആവശ്യപോഷകങ്ങളായ നൈട്രജനും, ഫോസ്‌ഫറസും, പൊട്ടാഷിയവും  ജൈവരീതിയിൽ നൽകുന്ന ഈ ജൈവവളമിശ്രിതത്തിൽ സസ്യപോഷകങ്ങളായ സൂക്ഷ്മമൂലകങ്ങളും അടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഇത്തരത്തിൽ വിൽക്കപ്പെടുന്ന ജൈവവളങ്ങളിൽ കേരളാ കാർഷിക സർവ്വകലാശാല വിളകളിൽ പരീക്ഷിച്ചറിഞ്ഞ ഒരു ജൈവവളമിശ്രിതം ഇത് മാത്രമാണ്. കാർഷിക സർവ്വകലാശാല ഗുണമേന്മ റിപ്പോർട്ടിൽ ചാണകത്തേക്കാള്‍ പത്തു മടങ് അധികം ഈ  വളത്തിന് പോഷകങ്ങളുണ്ടെന്ന് കാണുകയുണ്ടായി.  കാര്‍ഷിക സര്‍വ്വകലാശാലയുടെ വാഴ കൃഷിയിൽ നടത്തിയ തുടർപരീക്ഷണങ്ങളിൽ ഈ വളത്തോടൊപ്പം അവരുടെ വാഴക്കു വേണ്ടുന്ന വളപ്രയോഗ ശുപാർശയിൽ നൈട്രജൻ ‚ഫോസ്‌ഫറസ്‌ തുടങ്ങിയ രാസപോഷകങ്ങൾ 25% ത്തോളം കുറച്ചുപയോഗിച്ചാൽ മതിയെന്ന് കാണുകയുമുണ്ടായി .

ഹരിത ഗോള്‍ഡ് എന്ന പേരില്‍ ജീവാണുവളങ്ങള്‍ കൂടിച്ചേര്‍ന്ന ജൈവവളമിശ്രിതവും ഉല്‍പാദിപ്പിക്കുന്നുണ്ട്. പൂര്‍ണ്ണ കമ്പോസ്റ്റായ ഹരിത ഓര്‍ഗാനിക് മാനുവറും സസ്യപോഷകസംപുഷ്ടമായ വേപ്പിന്റെയും ആവണക്കിന്റെയും പിണ്ണാക്കുകള്‍ കമ്പനി വിതരണം ചെയ്തു വരുന്നു.

ബാക്ടീരിയ വര്‍ഗത്തില്‍പ്പെട്ട ജീവാണുക്കളായ അസോസ് പൈറില്ലം, അസറ്റോബാക്ടര്‍ , റൈസോബിയം എന്നിവ സസ്യങ്ങള്‍ക്ക് നൈട്രജന്‍ ലഭ്യമാക്കുന്ന ജീവാണുവളങ്ങളാണ്. സസ്യ വളര്‍ച്ചക്ക് ഫോസ്ഫറസ് മൂലകങ്ങള്‍ നല്‍കുന്ന ഫോസ്‌ഫോ ബാക്ടീരിയയും, പൊട്ടാഷ് മൂലകം നല്‍കുന്ന പൊട്ടാഷ് ബാക്ടീരിയയും, മണ്ണിലെ ചെടികള്‍ക്ക് ലഭ്യമാകാതെയിരിക്കുന്ന സിങ്കിനെ ലയിപ്പിച്ച് ചെടികള്‍ക്ക് നല്‍കുന്ന സിങ്ക് സോലുബലൈസറുകളും ചെടികളുടെ വേരില്‍ വസിച്ച് പോഷകങ്ങള്‍ നല്‍കുന്ന വേസികുലര്‍ അര്‍ബീസ്‌കുലാര്‍ മൈക്കോറൈസിയയും, നൈട്രജന്‍ ദായക സൂക്ഷമാണുവളങ്ങളോടൊപ്പം ഗ്രാമകര്‍ഷക ഫെര്‍ട്ടിലൈസര്‍ കമ്പനിയുടെ ബയോടെക്‌നോളജി ലാബില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ജീവാണു ജീവനിയന്ത്രകങ്ങളായ ട്രൈക്കോഡെര്‍മ, സ്യൂഡോമോണാസ് ഫ്‌ളൂസൈന്‍സ് എന്നീ  കുമിള്‍ രോഗനിവാരണികളോടൊപ്പം ബിവേറിയ ബാസ്സിയാന, വെറ്റാറൈസിയം അനിസോപ്ലിയേ, വെര്‍ട്ടിസീലിയം ലെകാനി, ബാസിലസ് തുറിന്‍ജിയന്‍സിസ് എന്നി ഷഡ്പദ കീടനാശിനികളും ജി കെ എഫ് സി ഉല്‍പാദിപ്പിക്കുന്നുണ്ട്. വേപ്പില്‍ അടങ്ങിയിട്ടുളള അസാഡിറാക്ടിന്‍ സസ്യകീടനിയന്ത്രണത്തിന് ഉത്തമമാണ്. അസാഡിറാക്ടിന്റെ മൂന്ന്തരം സാന്ദ്രതയിലുളള ജൈവകീടനാശിനികള്‍ വിവിധ കീടങ്ങളുടെ നിയന്ത്രണത്തിന് ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുന്നു.

സസ്യ വളര്‍ച്ചക്കാവശ്യമായ 19തരം രാസവളക്കൂട്ടുകള്‍ ഗ്രാമകര്‍ഷക ഫെര്‍ട്ടിലൈസര്‍ കമ്പനി ഉല്‍പാദിപ്പിക്കുന്നുണ്ട്. ഓരോ വിളകള്‍ക്കും വേണ്ടുന്ന അളവിലുളള പോഷകകൂട്ടുകള്‍ ആയതിനാല്‍ ഇവയുടെ ശുപാര്‍ശ അനുസരിച്ചുളള ഉപയോഗം രാസവളങ്ങളുടെ അമിത ഉപയോഗവും കര്‍ഷകന്റെ നഷ്ടവും പ്രകൃതി ശോഷണവും കുറയ്ക്കുന്നതിനും സഹായകരമാണ്.

മണ്ണിന്റെ അമ്ലക്ഷാരസന്തുലനം നിലനിര്‍ത്തുന്നതിനും വേണ്ടുന്ന ഡോളമൈറ്റും,ലൈമും, ജൈവവളമായ ബോണ്‍മീലും കമ്പനിയില്‍ നിന്നും ലഭ്യമാണ്.

ഗ്രാമകര്‍ഷകഫെര്‍ട്ടിലൈസര്‍ കമ്പനിയുടെ ഗവേഷണ വികസന വിഭാഗം (Research and Devel­op­ment) കാര്‍ഷികവൃത്തിക്ക് ഉപകാരപ്രദങ്ങളായ ഉൽപന്നങ്ങളും അവയുടെ ലാഭകരമായ ഉൽപാദനത്തിനുള്ള സാങ്കേതികവിദ്യകളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു . സസ്യ കുമിൾ രോഗനിയന്ത്രകമായ ട്രൈക്കോഡെര്‍മ വിരിഡോയും, ട്രൈക്കോഡെര്‍മ ഹാര്‍സിയാനവും കുറഞ്ഞ ചിലവില്‍ ഉല്‍പാദിപ്പിക്കുന്നതിനായി പാഴ് വസ്തുക്കളായി കണക്കാക്കുന്ന കശുമാവിന്‍ പഴത്തിന്‍റെ നീരും തേങ്ങാവെള്ളവും ഉപയോഗിക്കാമെന്നുള്ളത് കേരളാ സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ‘ടെക്‌നോളജി  ആൻഡ് എൻവിയോൺമെന്‍റിന്‍റെ ധനസഹായം കിട്ടിയ ഗവേഷണമാണ് . ട്രൈക്കോഡെർമ  അസ്‌പെറില്ലം എന്ന ജീവനിയന്ത്രകത്തിന്‍റെ ഉൽപാദനത്തിന് ചിലവ് കുറഞ്ഞ രീതികൾ ഗ്രാമകർഷകഫെർട്ടിലൈസർ കമ്പനി വികസിപ്പിച്ചത് കമ്പനിയുടെ ഗവേഷണ പങ്കാളിയായ  എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനുമായി ചേർന്നാണ്. ഈ ഗവേഷണത്തിന്‍റെ കണ്ടെത്തലുകൾ ഇന്റർനാഷണൽ ജേണൽ ഓഫ് കറന്റ് റിസർചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .

മണ്ണിലെ സസ്യങ്ങൾക്ക് ലഭ്യമല്ലാത്ത സിങ്ക് സംയുക്തങ്ങളെ ലയിപ്പിച് സസ്യങ്ങൾക്ക് ഉപയോഗപ്രദമാകുന്ന സ്യൂഡോമോണാസ്, ബാസിലസ് എന്നി ബാക്ടീരിയ വര്‍ഗജീവാണുക്കളുടെ നിരതന്നെ ഗ്രാമകർഷക ഫെർട്ടിലൈസർ കമ്പനി ഉരുത്തിരിച്ചെടുത്തിട്ടുണ്ട്

ബയോടെക്നോളജി ലാബിനോടൊപ്പം പ്രവർത്തിക്കുന്ന  സുശക്തമായ അനലറ്റിക്കൽ ലാബിൽ ഉൽപ്പന്ന നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങൾ പരിശോധനവിധേയമാക്കുന്നു. ജനറൽമാനേജർ മധുസൂദനൻ നായരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം കമ്പനിയുടെ പ്രവത്തനങ്ങൾ സുസജ്ജമാക്കുന്നു. കൊല്ലം ജില്ലയിലെ ഏറ്റവും നല്ല ഇൻഡസ്ട്രിയൽ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ് ഗ്രാമകർഷക ഫെർട്ടിലൈസർ കമ്പനി . ജൈവകൃഷിരീതിക്ക്‌ ആവശ്യമായ ഉൽപ്പന്നങ്ങളുടെയും  സാങ്കേതിക വിദ്യകളുടെയും ഗവേഷണത്തിലും കർഷകർക്ക് ഗുണദായകവും  ലാഭകരവുമായ ഉൽപ്പന്നനിര്മ്മാണത്തിലും ശ്രദ്ധവയ്ക്കുന്ന കമ്പനി   അതിനായുള്ള  അക്ഷീണപ്രയത്‌നത്തിലാണ് .