ദീർഘ കാലം ട്രംപിന്റെ ഉപദേശകനായിരുന്ന റോജർ സ്റ്റോണിനു ജയിൽ ശിക്ഷ. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ പ്രചാരണത്തിലെ റഷ്യൻ ബന്ധം സംബന്ധിച്ച യുഎസ് കോൺഗ്രസ് അന്വേഷണത്തിൽ ഇടപെട്ടതിനാണ് മൂന്ന് വർഷത്തെ ജയിൽ സികഷ വിധിച്ചത്. വ്യാജമൊഴി നൽകിയതിനും സാക്ഷികളെ സ്വാധീനിച്ചതിനും അന്വേഷണം തടസ്സപ്പെടുത്തിയതിനും സ്റ്റോൺ കുറ്റക്കാരനാണെന്നു കഴിഞ്ഞ നവംബറിൽ കോൺഗ്രസ് സമിതി കണ്ടെത്തിയിരുന്നു.
ട്രംപിനെതിരെയും യുഎസ് ജില്ലാ കോടതിവിധിയിൽ പരോക്ഷമായ വിമർശനമുണ്ട്. പുതിയ വിചാരണയ്ക്കായുള്ള സ്റ്റോണിന്റെ അപേക്ഷയിൽ തീരുമാനമാകും വരെ ശിക്ഷ നടപ്പാക്കുകയില്ല. പതിറ്റാണ്ടുകളായി ട്രംപിന്‍റെ ഉപദേശകനും അടുത്ത സുഹൃത്തുമായിരുന്നു 67കാരനായ സ്റ്റോണ്‍. അമേരിക്കന്‍ കോണ്‍ഗ്രസിനോട് നുണ പറഞ്ഞുവെന്ന കുറ്റത്തിന് കഴിഞ്ഞ നവംബര്‍ 15‑നാണ് സ്റ്റോണിനെതിരെ കേസെടുത്തത്. സ്റ്റോണിനെ ജയിലേക്കയക്കരുതെന്നും മാപ്പ് നല്‍കണമെന്നുമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സ്റ്റോണിന് മാപ്പ് നല്‍കിയാല്‍ ട്രംപിന്‍റെ താത്പര്യത്തിന് വേണ്ടി നിയമം ലംഘിക്കാന്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രചോദനമാകുമെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്.
English Summary: Adviser of donald trump roger stone sentenced to prison
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.