വനിതാ എസ്ഐയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച അഭിഭാഷകന് അറസ്റ്റില്‍. കോട്ടയം പാലായ്ക്കടുത്ത് രാമപുരത്താണ് ഇന്നലെയാണ് സംഭവം നടന്നത്. രാമപുരം എസ്ഐ എ പി ഡിനിയെയാണ് അഭിഭാഷകനായ വിപിൻ ആൻറണിയും സുഹൃത്തുക്കളും കൈയ്യേറ്റം ചെയ്തത്. വിപിനും സുഹൃത്തുക്കളും സഞ്ചരിച്ച കാറില്‍ നിന്നും വാഹനപരിശോധനയ്ക്കിടെ മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ നിന്നുമിറങ്ങിയ വിപിന്‍ എസ്ഐ ഡിനിയോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.
English summary: advocate arrested for misbehaving to women SI
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.