സാമ്പത്തിക ബുദ്ധിമുട്ട് ഹൈക്കോടതിക്കു മുന്നിൽ പച്ചക്കറി വിറ്റ് അഭിഭാഷകൻ

Web Desk

ഭുവനേശ്വർ:

Posted on July 10, 2020, 10:26 pm

കഴിഞ്ഞ കുറച്ചു മാസങ്ങളിൽ അഭിഭാഷകർ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഹൈക്കോടതിക്കു മുന്നിൽ വ്യത്യസ്ത പ്രതിഷേധവുമായി അഭിഭാഷകൻ. ഒഡിഷ ഹൈക്കോടതിക്കു മുന്നിൽ പച്ചക്കറി വിറ്റായിരുന്നു സപൻ പാൽ എന്ന അഭിഭാഷകന്റെ പ്രതിഷേധം. അഭിഭാഷകരുടെ സാമ്പത്തിക ബുദ്ധിമുട്ട് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അവർക്ക് ധനസഹായം നൽകാനുള്ള നടപടികൾ സ്വീകരിക്കുന്നതിനുമാണ് തന്റെ പ്രതിഷേധമെന്ന് സപൻ പറഞ്ഞു.

രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു സപൻ ലാലിന്റെ പച്ചക്കറി കച്ചവടം. ലോക്ഡൗൺ തുടങ്ങിയിട്ട് മൂന്നുമാസമായെന്നും ഇതുവരെ തങ്ങൾക്ക് യാതൊരു വിധത്തിലുമുള്ള സഹായങ്ങളും ലഭിച്ചില്ലെന്നും സപൻ പാൽ പറഞ്ഞു. പണമില്ലാതെ എങ്ങനെയാണ് തങ്ങൾക്ക് കുടുംബങ്ങളെ സംരക്ഷിക്കാനാകുക എന്നും അദ്ദേഹം ചോദിച്ചു. ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും അഭിഭാഷക അസോസിയേഷന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായില്ല. ഏപ്രിൽ അഞ്ചിന്, ബാർ കൗൺസിൽ ഓഫ് ഇന്ത്യ ഒഡിഷ സ്റ്റേറ്റ് ബാർ കൗൺസിൽ അടിയന്തര സാമ്പത്തിക സഹായ ചട്ടം- 2020 ന് അംഗീകാരം നൽകിയിരുന്നു.

സാമ്പത്തിക സഹായം ആവശ്യമുള്ള അഭിഭാഷകർക്ക് നടപടിക്രമങ്ങൾക്കനുസരിച്ച് 10,000 രൂപ നൽകാമെന്നും നിയമങ്ങളിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മെയ് 10 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ അപേക്ഷകൾ സ്വീകരിച്ചിരുന്നുവെന്ന് കൗൺസിൽ പറഞ്ഞു . 15,000 അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അർഹതയുള്ളവരുടെ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും കൗൺസിൽ അറിയിച്ചു. അതേസമയം സംസ്ഥാന നിയമമന്ത്രി പ്രതാപ് ജെന വിഷയത്തിൽ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

ENGLISH SUMMARY: ADVOCATE SELL VEGETABLES

YOU MAY ALSO LIKE THIS VIDEO