20 April 2024, Saturday

Related news

April 4, 2024
March 30, 2024
March 26, 2024
March 16, 2024
March 14, 2024
March 12, 2024
March 2, 2024
February 24, 2024
November 29, 2023
November 12, 2023

ആഢ്യൻപാറ ജലവൈദ്യുത പദ്ധതിയിൽ ഈ വർഷം റെക്കോർഡ് നേട്ടം

Janayugom Webdesk
മലപ്പുറം/ നിലമ്പൂർ
August 26, 2021 7:23 pm

ആഢ്യൻപാറ ചെറുകിട ജലവൈദ്യുത പദ്ധതിയിൽ ഈ വർഷം റെക്കോർഡ് നേട്ടം. 2021 ഏപ്രിൽ ഒന്ന് മുതൽ ഓഗസ്റ്റ് 23 വരെയുള്ള കാലയളവിൽ 53 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ജില്ലയിലെ 3.5 മെഗാ വാട്ട് ശേഷിയുള്ള ഏക ചെറുകിട ജല വൈദ്യുതി നിലയമായ ആഢ്യൻപാറയിൽ 84,000 യൂനിറ്റ് വൈദ്യുതിയാണ് പരമാവധി ഒരു ദിവസത്തെ ഉത്പാദന ശേഷി.

ഈ വർഷം 86,500 യൂനിറ്റിന് മുകളിൽ വരെ നിലയത്തിൽ ഉത്പാദിപ്പിക്കാൻ സാധിച്ചു. 1.5 മെഗാവാട്ടിന്റെ രണ്ട് ജനറേറ്ററും, 0. 5 മെഗാവാട്ടിന്റെ ഒരു ജനറേറ്ററുമാണ് പവർ ഹൗസിലുള്ളത്. നിലവിൽ ഒന്നര മെഗാവാട്ടിന്റെ ജനറേറ്ററാണ് പ്രവർത്തിക്കുന്നത്. കനത്ത മഴയുള്ള സമയത്ത് മൂന്ന് ജനറേറ്ററുകളും പ്രവർത്തിക്കും. 2020 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെ 68 ലക്ഷം യൂനിറ്റിനടുത്ത് വൈദ്യുതിയാണ് നിലയത്തിൽ നിന്ന് ഉൽപാദിപ്പിച്ച് വിതരണം ചെയ്തത്. 90 ലക്ഷം യൂനിറ്റാണ് ഈ നിലയത്തിന്റെ പ്രതിവർഷ ഉത്പാദന ശേഷി.

Eng­lish sum­ma­ry: Adyan­para Hydro-elec­tric Project

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.