കോവി‍ഡ് ; എ എഫ് സി കപ്പ് റദ്ദാക്കിയതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍

Web Desk
Posted on September 10, 2020, 8:51 pm

കോവി‍ഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തെ എ എഫ് സി കപ്പ് റദ്ദാക്കിയതായി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. ഏഷ്യയിലെ രണ്ടാംനിര ക്ലബ് ടൂര്‍ണമെന്റാണ് എഎഫ്സി കപ്പ്. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് റദ്ദാക്കിയെന്ന് കോണ്‍ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെയ്ക്കുകയായിരുന്നു. ഈ മാസം നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കോവിഡ് രൂക്ഷമായി വ്യാപിക്കുന്നതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

എന്നാല്‍ ഏഷ്യയിലെ പ്രധാന ടൂര്‍ണമെന്റായ എ എഫ് സി ചാമ്പ്യന്‍സ് ലീഗ് സെപ്റ്റംബര്‍ 14 ന് ഖത്തറില്‍ നടക്കും.

Eng­lish sum­ma­ry: AFC cup can­celled due to Covid 19
You may also like this video: