മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന കാര്യം മറച്ചുവച്ച കേസിൽ വിചാരണ നേരിടണം. 2014 ലെ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചപ്പോൾ നൽകിയ സത്യവാങ്മൂലത്തിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന കാര്യം മറച്ചുവച്ചതിനെ തുടർന്നാണ് നടപടി.
ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ സതീഷ് ഉകേയാണ് കോടതിയെ സമീപിച്ചത്. ഫഡ്നാവിസിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സതീഷ് സമർപ്പിച്ച ഹർജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെ ബോംബെ ഹൈക്കോടതി വിധിക്കെതിരെ അദ്ദേഹം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീം കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയും ഫഡ്നാവിസിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസിൽ ഫഡ്നാവിസ് തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കോടതി ഇത് നിരസിച്ചതോടെയാണ് ഫഡ്നാവിസ് പ്രോസിക്യൂഷൻ നടപടി നേരിടേണ്ടി വരുന്നത്.
ENGLISH SUMMARY: Affidavit: Devendra Fadnavis faces trial
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.